യുഎസിലെ ഫലസ്തീന്‍ അംബാസഡറെ തിരിച്ചുവിളിച്ചു

ജറുസലേം: യുഎസ് എംബസി  ജറുസലേമിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ച് യുഎസിലെ ഫലസ്തീന്‍ അംബാസഡര്‍ ഹുസാം സുംലുതിനെ പ്രസിഡന്റ് മഹമൂദ് അബ്ബാസ് തിരിച്ചുവിളിച്ചു. ഹുസാം ബുധനാഴ്ച ഫലസ്തീനില്‍ തിരിച്ചെത്തിയതായാണ് റിപോര്‍ട്ട്്്. എന്നാല്‍, എത്ര കാലത്തേക്കാണ് പ്രതിനിധിയെ പിന്‍വലിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
ജറുസലേമില്‍ യുഎസ് എംബസി ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത നാലു യൂറോപ്യന്‍ രാജ്യങ്ങളിലുള്ള തങ്ങളുടെ പ്രതിനിധികളെയും ഫലസ്തീന്‍ അതോറിറ്റി തിരിച്ചുവിളിച്ചിട്ടുണ്ട്്.
ഓസ്ത്രിയ, ചെക് റിപബ്ലിക്, ഹങ്കറി, റൊമാനിയ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളെയാണ് തിരിച്ചുവിളിച്ചത്. ഫലസ്തീന്‍ അതോറിറ്റിയുടെ എതിര്‍പ്പിനെ അവഗണിച്ച്  ഈ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എംബസി ഉദ്ഘാടനച്ചടങ്ങുകളില്‍ പങ്കെടുത്തതിനെക്കുറിച്ച് വിശദീകരണം തേടാനാണ് പ്രതിനിധികളെ വിളിപ്പിച്ചത്. എംബസി ജറുസലേമിലേക്ക് മാറ്റുന്നതിന് യുറോപ്യന്‍ യൂനിയന്‍ എതിരാണെങ്കിലും നാലു രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധത്തിന് തങ്ങള്‍ മുന്‍ഗണന നല്‍കുന്നുണ്ട്്. അന്ത്രാരാഷ്ട്ര നിയമങ്ങളോടും യുഎന്‍ പ്രമേയങ്ങളോടും അവര്‍ കാണിക്കുന്ന പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലാണത്്.
ജറുസലേമിലേക്ക് എംബസി മാറ്റുന്ന ചടങ്ങില്‍ പങ്കെടുക്കുന്നത് അത്തരത്തിലുള്ള  മുല്യങ്ങള്‍ക്ക് എതിരാണെന്നും ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

RELATED STORIES

Share it
Top