യുഎസിലും ജാതിവിവേചനം വര്‍ധിക്കുന്നു

വാഷിങ്ടണ്‍: അമേരിക്കയില്‍ കുടിയേറ്റക്കാരായെത്തിയ ഇന്ത്യന്‍ വംശജരില്‍ ജാതിവിവേചനം നിലനില്‍ക്കുന്നുവെന്നു സര്‍വേ. ഇക്വിറ്റി ലാബ് എന്ന  ദക്ഷിണേഷ്യന്‍ മനുഷ്യാവകാശ കൂട്ടായ്മ 1200 പേരെ ബങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സര്‍വേയിലാണ് യുഎസിലെ ജാതിവിവേചനത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍. സര്‍വേയില്‍ പങ്കെടുത്ത ദലിതുകള്‍ ഉള്‍പ്പെടെയുള്ള ഭൂരിപക്ഷം പേര്‍ക്കും ജോലിസ്ഥലങ്ങളില്‍ കടുത്ത ജാതിവിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്നു കണ്ടെത്തി. വിദ്യാഭ്യാസ മേഖലയില്‍ 41 ശതമാനം ആളുകള്‍ക്കും വിവേചനം നേരിടേണ്ടി വന്നു. ചിലരുടെ നേരെ ജാതിയുടെ പേരില്‍ ശാരീരികമായ അതിക്രമങ്ങളുമുണ്ടായി. ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരുടെ കുടിയേറ്റം അമേരിക്കയില്‍ വര്‍ധിച്ചതോടെയാണ് ജാതിവിവേചനം വര്‍ധിക്കാനിടയായതെന്ന് ഇക്വിറ്റി ലാബ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തേന്‍മൊഴി സുന്ദരരാജ് പറയുന്നു.
ദലിത് വിഭാഗത്തില്‍പ്പെട്ടവരാണ് ഈയിടെയായി യുഎസില്‍ എത്തുന്നവയിലേറെയെന്നും അവര്‍ അറിയിച്ചു. കമ്പനികളുടെ ഉയര്‍ന്നതലത്തില്‍ ഉന്നതജാതിക്കാരായതിനാല്‍ ജോലിയില്‍ മുന്നേറാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. പ്രമോഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ വിവേചനം നടത്തുന്നത് പതിവായതോടെ ചില കമ്പനികളില്‍ താഴ്ന്ന ജാതിക്കാര്‍ തങ്ങളുടെ ജാതിവിവരങ്ങള്‍ മറച്ചുവയ്ക്കുന്നതായും സര്‍വേയില്‍ പറയുന്നു.   സര്‍വേയില്‍ പങ്കെടുത്ത ഉന്നതജാതിക്കാര്‍ സര്‍വേ ഹിന്ദുമതത്തെ തരംതാഴ്ത്താനാണെന്ന് ആരോപിച്ചു.

RELATED STORIES

Share it
Top