യുഎസിനും ഇസ്രായേലിനും മുന്നറിയിപ്പുമായി ഇറാന്‍ സേന

തെഹ്‌റാന്‍: ഇറാന്‍ റവലൂഷനറി ഗാര്‍ഡ്‌സിന്റെ പരേഡിനു നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് യുഎസിനും ഇസ്രായേലിനും ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍ സൈനിക ഉപമേധാവി ഹുസയ്ന്‍ സലാമി. ഇറാനില്‍ നിന്നു വിനാശകരമായി പ്രതികരണമുണ്ടാവുമെന്ന് ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ക്ക് ഹുസയ്ന്‍ സലാമി മുന്നറിയിപ്പു നല്‍കി. തങ്ങളുടെ പ്രതികാരം നിങ്ങള്‍ മുമ്പ് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. തകര്‍ത്തു തരിപ്പണമാക്കുന്നതും വിനാശകരവുമായ പ്രതികരണം നിങ്ങള്‍ക്കു കാണാം. നിങ്ങള്‍ പ്രവൃത്തിയില്‍ ഖേദിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തില്‍ മരിച്ച സൈനികരുടെ സംസ്‌കാരത്തിനു മുമ്പ് ദേശീയ ടെലിവിഷനിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. 12 സൈനികരടക്കം 29 പേരാണ് രണ്ടു ദിവസം മുമ്പുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

RELATED STORIES

Share it
Top