യുഎഫ്‌സി ഫുട്‌ബോള്‍ മേള: ഇഎംഎഫ്, റെയിന്‍ബോ, ദമ്മാം സോക്കര്‍ ക്വാര്‍ട്ടറില്‍ദമ്മാം: അല്‍ ഖോബാര്‍ യുനൈറ്റഡ് ഫുട്‌ബോള്‍ ക്ലബിന്റെ 9ാം വാര്‍ഷികത്തില്‍ സംഘടിപ്പിക്കുന്ന യുഎസ്ജി ബോറല്‍ സോക്കര്‍ 2017ല്‍ ഇഎംഎഫ് റാക്ക, റെയിന്‍ബോ ഖോബാര്‍, ദമ്മാം സോക്കര്‍ ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ബദര്‍ എഫ്‌സി, കെപ്‌വ ദമ്മാം, ജുബൈല്‍ എഫ്‌സി എന്നിവരെ പരാജയപ്പെടുത്തിയാണ് മൂന്ന് ടീമുകളും ക്വര്‍ട്ടറില്‍ കടന്നത്. അന്‍വര്‍ എം ഹസ്സന്‍ (അല്‍ റയാന്‍ പോളിക്ലിനിക്), സയിദ് കൈസര്‍, അഷ്‌റഫ് ആളത്ത്, മുഹമ്മദ് നജാത്തി, അഷ്‌റഫ് ആലൂവ, കെ വര്‍ഗീസ്, ജൗഹര്‍ കുനിയില്‍, ഷറഫ് ചെറുവാടി, അനസ് വയനാട്, ഹാശിന്‍ നെല്ലികുന്ന്, ഷബീര്‍ ആലുവ, പി കെ അബ്ദുര്‍റഹീം കളിക്കാരുമായി പരിചയപ്പെട്ടു. മുഹമ്മദ് നജാത്തി രചിച്ച പ്രവാസം: തടവറകള്‍ കഥ പറയുമ്പോള്‍ എന്ന പുസ്തകത്തിന്റെ വിതരണോദ്ഘാടനം അഷ്‌റഫ് ആളത്തില്‍ നിന്നും റഷീദ് വേങ്ങര ആദ്യ പുസ്തകം ഏറ്റുവാങ്ങി നിര്‍വഹിച്ചു. മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ട നസീര്‍ (ഇഎംഎഫ്), ഫാരിസ് (റെയിന്‍ബോ), ആബിദ് (ദമ്മാം സോക്കര്‍) എന്നിവര്‍ക്ക് ട്രോഫികളും ഉപഹാരങ്ങളും അഷ്‌റഫ് എടവണ്ണ, ജാഫര്‍ കൊണ്ടോട്ടി, റഫീഖ് വെല്‍ക്കം, എം ടി നബീല്‍, നൗഫല്‍ കര്‍സഫ്, സലാം ഖതീഫ്, ഫ്രാങ്കോ ജോസ്, സുബൈര്‍ മുണ്ടുമുഴി, റിയാസ് പട്ടാമ്പി സമ്മാനിച്ചു. അടുത്ത വെള്ളിയാഴ്ച നടക്കുന്ന മല്‍സരങ്ങളില്‍ യൂത്ത് ക്ലബ്ബ് ഖോബാര്‍, എഫ്‌സിഡി തെക്കേപ്പുറവുമായും ഫൗസി ഖാലിദിയ, റെയിന്‍ബോയുമായും കോര്‍ണിഷ് സോക്കര്‍, എഫ്എസ്എന്‍ എംയുഎഫ്‌സിയുമായും ഏറ്റുമുട്ടും. നവംബര്‍ 24നാണ് കലാശപ്പോരാട്ടം. വിജയികള്‍ക്ക് യുഎസ്ജി ബോറല്‍ ട്രോഫിയും റണ്ണേസിന് റയ്ബാന്‍ ട്രാവല്‍സ് ട്രോഫിയും സമ്മാനിക്കും.

RELATED STORIES

Share it
Top