യുഎഫ്‌സി ഫുട്‌ബോള്‍ മേള: ബദര്‍, മലബാര്‍ യുനൈറ്റഡ്, മാഡ്രിഡ് ക്വാര്‍ട്ടറില്‍ദമ്മാം: അല്‍ കോബാര്‍ യുനൈറ്റഡ് എഫ്‌സി പത്താം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യുഎസ്ജി ബോറല്‍ ഫുട്‌ബോള്‍ മേളയില്‍ റോയല്‍ ട്രാവല്‍സ് ബദര്‍ എഫ്‌സി, ജോളിവുഡ് മലബാര്‍ യുനൈറ്റഡ് എഫ്‌സി, മാഡ്രിഡ് എഫ്‌സി ടീമുകള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം നടന്ന ആദ്യ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ഫോര്‍സ ജലാവിയെ ഏകപക്ഷീയ നാലു ഗോളുകള്‍ക്കാണ് ബദര്‍ തോല്‍പിച്ചത്. സനൂജ് രണ്ട് ഗോളും ഹസന്‍, ജാഫര്‍ ഒരോ ഗോളുകളും നേടി. തുല്യ ശക്തികളായ ജുബൈല്‍ എഫ്‌സിയും മലബാര്‍ യുനൈറ്റഡും തമ്മിലുള്ള ആവേശകരമായ രണ്ടാമത്തെ കളിയില്‍ സിറാജ് നേടിയ ഗോളില്‍ 2-1ന് മലബാര്‍ വിജയിച്ചു. നവാസ് മാനു ജുബൈലിന്റെ ആശ്വാസ ഗോള്‍ നേടി. താരനിബിഢമായ മാഡ്രിഡും നേപ്പാള്‍ യുനൈറ്റഡും തമ്മിലുള്ള മല്‍സരം പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല. നാസര്‍, ഫദ്‌ലു, അബു, ഇസ്മായില്‍ എന്നിവരിലൂടെ അരഡസന്‍ഗോളുകള്‍ക്കാണ് മാഡ്രിഡ് ടീം നേപ്പാളിനെ തകര്‍ത്തത്. കളിയിലെ കേമന്മാരായി സനൂജ് (ബദര്‍), സുഹൈര്‍ (മലബാര്‍) അബു (മാഡ്രിഡ്) എന്നിവരെ തിരഞ്ഞെടുത്തു. ടി പി എം ഫസല്‍, ജോയ് പോള്‍, ആല്‍ബിന്‍ ജോസഫ്, സനൂപ്, ജാസിം, ഫൈസല്‍, ജസീല്‍ ചേന്ദമംഗല്ലൂര്‍, ബാസിത് കളിക്കാരുമായി പരിചയപ്പെട്ടു. മുഹമ്മദ് നജാത്തി,അഷ്‌റഫ് നാണി, ജാഫര്‍ കൊണ്ടോട്ടി, അഷ്‌റഫ് എടവണ്ണ, സഫീര്‍ മണലൊടി, ഷമീര്‍ കൊടിയത്തൂര്‍, ലിയാക്കത്ത് കീഴുപറമ്പ്, നബീല്‍ പൊന്നാനി, മുഹമ്മദ് നിഷാദ്, നൗശാദ് അലനല്ലൂര്‍, ഷബീര്‍ അബ്ദുല്ല ഉപഹാരങ്ങള്‍ സമ്മാനിച്ചു. സ്വദേശി റഫറിമാരായ ഹാനി ഷഹ്‌റാനി, അബ്ദുല്‍ അസീസ് അല്‍ ഷഹ്‌രി, വായില്‍ ഫിഹാനി എന്നിവര്‍ക്കൊപ്പം നസീം വാണിയമ്പലംമല്‍സരം നിയന്ത്രിച്ചു. സഹീര്‍ മജ്ദാല്‍, ഹംസ, സി അബ്ദുല്‍ റസാഖ്, ലെശിന്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top