യുഎഫ്‌സി ഫുട്‌ബോള്‍ മേളയില്‍ വെള്ളിയാഴ്ച മൂന്ന് മല്‍സരങ്ങള്‍
ദമ്മാം: അല്‍ കോബാര്‍ യുനൈറ്റഡ് ഫുട്‌ബോള്‍ ക്ലബ് പത്താം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യുഎസ്ജി ബോറല്‍ സോക്കര്‍ മേളയില്‍ യുഎഫ്‌സി ഫുട്‌ബോള്‍ മേളയില്‍ വെള്ളിയാഴ്ച മൂന്ന് മല്‍സരങ്ങള്‍ മൂന്ന് പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍. ഖാദിസിയ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ വൈകിട്ട് 6 മണിക്ക് തുടങ്ങുന്ന ആദ്യ കളിയില്‍ പ്രമുഖരായ റോയല്‍ ട്രാവല്‍സ് ബദര്‍ എഫ്‌സി, ഫോര്‍സ ജലാവിയുമായി ഏറ്റുമുട്ടും. തുടര്‍ന്ന് ജോളിവുഡ് മലബാര്‍ യുനൈറ്റഡ് എഫ്‌സിയും ജുബൈല്‍ എഫ്‌സിയും തമ്മിലാണ് മല്‍സരം. പ്രഗല്‍ഭരായ യുനൈറ്റഡ് നേപ്പാളും മാഡ്രിഡ് എഫ്‌സിയും തമ്മിലുള്ള മൂന്നാമത്തെ മല്‍സരം കാണികള്‍ക്ക് ആവേശത്തിന്റെ വിരുന്നൊരുക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ച കാല്‍പന്ത് കളി സംഘാടകന്‍ ബഷീര്‍ പുത്തന്‍പീടിയേക്കലിന് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന അനുശോചന പരിപാടി മൈതാനിയില്‍ നടക്കും. ചടങ്ങില്‍ സാമൂഹിക, സാംസ്‌കാരിക, കായിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. നവംബര്‍ 16നാണ് മേളയുടെ കലാശപ്പോരാട്ടം. ജേതാക്കള്‍ക്ക് യുഎസ്ജി ബോറല്‍ ട്രോഫിയും റണ്ണേഴ്‌സിന് ദാദാബായ് ട്രാവല്‍സ് ട്രോഫിയും കൂടാതെ അല്‍ കര്‍സ്ഫ് ഷിപ്പിങ് കമ്പനിയുടെ പ്രൈസ് മണിയും സമ്മാനിക്കുന്നതാണ്.  

RELATED STORIES

Share it
Top