യുഎഫ്സി ഫുട്ബോള്‍ മേള; ബദര്‍, മലബാര്‍ യുനൈറ്റഡ് ടീമുകള്‍ സെമിയില്‍


 

ദമ്മാം: അല്‍ കോബാര്‍ യുനൈറ്റഡ് ഫുട്ബോള്‍ ക്ലബ് പത്താം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യുഎസ്ജി ബോറല്‍ സോക്കര്‍ മേളയില്‍ റോയല്‍ ട്രാവല്‍സ് ബദര്‍ എഫ്‌സി, ജോളിവുഡ് മലബാര്‍ യുനൈറ്റഡ് എഫ്‌സി ടീമുകള്‍ സെമിയില്‍ പ്രവേശിച്ചു. ആദ്യ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഏകപക്ഷീയ രണ്ടു ഗോളിന് സൗദി ടികെടി കോര്‍ണിഷ് സോക്കര്‍ ടീമിനെയാണ് ബദര്‍ തോല്‍പിച്ചത്. രണ്ടു ഗോളുകളും ഹസന്റെ ബൂട്ടില്‍ നിന്നായിരുന്നു. രണ്ടാം ക്വാര്‍ട്ടറില്‍ മലബാര്‍ യുനൈറ്റഡും മാഡ്രിഡും ഓരോ ഗോളുകള്‍ നേടി സമനില പാലിച്ചതിനാല്‍ ടൈബ്രേക്കറിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. സല്‍മാനും നാസറുമാണ് ഗോളുകള്‍ നേടിയത്. കളിയിലെ കേമന്മാരായി ഹസന്‍ (ബദര്‍), സല്‍മാന്‍ (മലബാര്‍ യുനൈറ്റഡ്) എന്നിവരെ തിരഞ്ഞെടുത്തു. മുഖ്യാതിഥികളായി ജിജി വര്‍ഗീസ്, ഉമര്‍ മനാസഫി, താരിഖ് ഇസ്തന്‍ബൂളി, സിറാജ് പുറക്കാട്, ചന്ദ്രമോഹന്‍ (ഒഐസിസി), നമീര്‍ ചെറുവാടി (ഇന്ത്യന്‍ സോഷ്യല്‍ ഫോറം), എം കെ ഷാജഹാന്‍ (പ്രവാസി സംസ്‌കാരിക വേദി), ഹനീഫ് അറബി (ഐഎംസിസി), അബ്ദുല്‍ സലാം (ഡിസ്പാക്), നിസാര്‍ കരുനാഗപ്പള്ളി, ഫസല്‍ കാളികാവ് കളിക്കാരുമായി പരിചയപ്പെട്ടു. അജ്മല്‍, റഷീദ് വാഴക്കാട്, മുബീന്‍, സി അബ്ദുല്‍ റസാക്, ഫൈസല്‍ എടത്തനാട്ടുകര നേതൃത്വം നല്‍കി. ഖാദിസിയ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ വൈകിട്ട് 6 മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്. നവംബര്‍ 16നാണ് മേളയുടെ കലാശപ്പോരാട്ടം. ജേതാക്കള്‍ക്ക് യുഎസ്ജി ബോറല്‍ ട്രോഫിയും റണ്ണേഴ്സിന് ദാദാബായ് ട്രാവല്‍സ് ട്രോഫിയും കൂടാതെ അല്‍ കര്‍സ്ഫ് ഷിപ്പിങ് കമ്പനിയുടെ പ്രൈസ് മണിയും സമ്മാനിക്കുന്നതാണ്.  

RELATED STORIES

Share it
Top