യുഎഫ്സി ഫുട്ബോള്‍ മേള ഒക്ടോബറില്‍; സംഘാടക സമിതി രൂപീകരിച്ചുദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖരായ അല്‍ കോബാര്‍ യുനൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബ് പത്താം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യുഎസ്ജി ബോറല്‍ ഫുട്ബോള്‍ മേളയുടെ സംഘാടനത്തിന് വിപുലമായ കമ്മിറ്റി രൂപീകരിച്ചു. ഒക്ടോബര്‍ ആദ്യവാരം ദമ്മാം-കോബാര്‍ ഹൈവേയിലെ അന്താരാഷ്ട്ര നിലവാരമുള്ള ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മേളയുടെ ലോഗോ പ്രകാശനം, ഫാല്‍ക്കണ്‍ അവാര്‍ഡ് വിതരണം തുടങ്ങിയ പരിപാടികള്‍ സപ്തംബര്‍ അവസാന വാരം അല്‍ കോബാര്‍ ഹോളിഡേ ഇന്‍ ഹോട്ടലില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രമുഖ എഴുത്തുകാരുടെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തി വാര്‍ഷിക സ്മരണിക മേളയുടെ ഭാഗമായി പ്രസിദ്ധീകരിക്കും. രാജു കെ. ലുക്കാസ് (ചെയര്‍മാന്‍), റഫീക് വെല്‍ക്കം (വൈസ് ചെയര്‍മാന്‍), ശരീഫ് മാണൂര്‍ (ജ. കണ്‍വീനര്‍), ആശി നെല്ലിക്കുന്ന്, റഷീദ് മനമാറി (ജോ. കണ്‍വീനര്‍), നിബ്രാസ് ശിഹാബ് (പ്രോഗ്രാം), മുഹമ്മദ് നിഷാദ് (സ്പോണ്‍സര്‍ഷിപ്), മാത്യു തോമസ്, അന്‍സാര്‍ കോട്ടയം, ഷൈജല്‍ വാണിയമ്പലം (റിസപ്ഷന്‍), ജസീല്‍, ഗഫൂര്‍ കട്ടുപ്പാറ, ജാസിം, ദിലീപ് (മെഡിക്കല്‍), ഫൈസല്‍ എടത്തനാട്ടുകര, നൗശാദ് അലനല്ലൂര്‍, ഫതീന്‍ (സ്റ്റേഡിയം), തമീം മമ്പാട്, നസീം, റിയാസ് ബാബു (റഫറി), ഷിബിന്‍, ലുക്മാന്‍, ഇസ്ലാഹ് (ഐടി), ഷബീര്‍ ആക്കോട്, ഫവാസ് മാണൂര്‍ (ഫോട്ടോഗ്രഫി), ഷഫീല്‍ എടപ്പാള്‍, നബീല്‍ (സോഷ്യല്‍ മീഡിയ), അബ്ദുല്‍ അലി കളത്തിങ്ങല്‍ (സുവനീര്‍), മുജീബ് കളത്തില്‍ (മീഡിയ), ഫൈസല്‍ വട്ടാറ, മമ്മു (ഭക്ഷണം), റസാഖ് തെക്കേപ്പുറം, ഷബീര്‍ അബ്ദുല്ല, ഷമീം (അതിഥി), നിയാസ് (വോളന്റിയര്‍), ഹംസ (ഗതാഗതം), റഹീം അലനല്ലൂര്‍ (സാമ്പത്തികം), അഷ്റഫ് തലപ്പുഴ, ലെശിന്‍, സാദിഖ് തങ്ങള്‍ (ടീം രജിസ്ട്രേഷന്‍) എന്നിവരാണ് സംഘാടക സമിതി ഭാരവാഹികള്‍. അല്‍ കോബാര്‍ ക്ലാസിക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ക്ലബ്ബ് മാനേജ്മെന്റ് കമ്മിറ്റി യോഗത്തില്‍ രാജു കെ. ലുക്കാസ് അധ്യക്ഷത വഹിച്ചു. മുജീബ് കളത്തില്‍, ശരീഫ് മാണൂര്‍, റഷീദ് മനമാറി, ഫൈസല്‍ എടത്തനാട്ടുകര വിവിധ വകുപ്പ് പ്രവര്‍ത്തന റിപോര്‍ട്ടുകള്‍ അവതരിപ്പിച്ചു. നിബ്രാസ് സ്വാഗതവും തമീം നന്ദിയും പറഞ്ഞു.

RELATED STORIES

Share it
Top