യുഎപി എ : സര്‍ക്കാര്‍ തീരുമാനം ആശാവഹം; സമീപനത്തിലും പുനപ്പരിശോധന വേണം -എസ്ഡിപിഐപാലക്കാട്: സംസ്ഥാനത്ത് യു എപിഎ നിയമം ദുരുപയോഗം ചെയ്തതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഏതെങ്കിലും ഉദ്യോഗസ്ഥന്‍ നിയമം ദുരുപയോഗം ചെയ്തതായി തെളിഞ്ഞാല്‍ അവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന എല്‍ഡിഎഫ് സര്‍ക്കാറിന്റെ തീരുമാനം  പ്രതീക്ഷ നല്‍കുന്നതാണന്ന് എസ്ഡിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിേയറ്റ് വ്യക്തമാക്കി. യുഎപിഎ നിയമം കരിനിയമമാണന്നും പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്നതാണന്നും അതുകൊണ്ട് യുഎപിഎ നിയമത്തോടുള്ള സര്‍ക്കാര്‍ സമീപനത്തിലും  പുനപ്പരിശോധന ആവിശ്യമാണ്. യുഎപിഎ നിയമം തന്നെ നിരോധിക്കപ്പെടേണ്ടതാണ്. ഈ നിയമം കരിനിയമമാണ്. തങ്ങള്‍ക്കിഷ്ട്ടമില്ലാത്തവരെയും നീതിക്ക് വേണ്ടി ശബ്ദിക്കുന്നവരെയും ഇല്ലാതാക്കാനുള്ള ഭരണ കൂടത്തിന്റെ ചട്ടുകമായിട്ടാണ് ഈ നിയമം നാളിതു വരെ രാജ്യത്തുടനീളം ഉപയോഗിച്ചിട്ടുള്ളത്. കേരളത്തിലാദ്യമായി ഈ നിയമം ഉപയോഗിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. 99 ശതമാനം യുഎപിഎ ഇരകളും നിരപരാധികളാണ് എന്നതാണ് സത്യം. യുഎപിഎ നിയമത്തിന്റെ ദോശ ഫലങ്ങള്‍ അക്കമിട്ടു നിരത്തുന്ന റിപ്പോര്‍ട്ട് യു എ പി എ വിരുദ്ധമുന്നണി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. നിയമത്തിന്റെ സാധുതയുടെ കാര്യത്തിലും സര്‍ക്കാര്‍ പുനപ്പരിശോധ നടത്താന്‍ തയ്യാറാവണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.എസഡിപിഐ ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, ജനറല്‍ സെക്രട്ടറി അബൂ താഹിര്‍ പാലക്കാട്, വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ നെന്മാറ, സെക്രട്ടറി അലവി കെ ടി പൈലിപ്പുറം, ട്രഷറര്‍ അഷ്‌റഫ് കെ പി കുന്നും പുറം, സെക്രട്ടേറിയറ്റ് അംഗങ്ങളായ എ ഐ കുഞ്ഞുമുഹമ്മദ്, എം ഉസ്മാന്‍ ഷൊര്‍ണ്ണൂര്‍  എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top