യുഎന്‍ പ്രതിഷേധം മോദി ഭരണകാലം ഇന്ത്യക്ക് നല്‍കിയ കനത്ത അപമാനം: പി സുരേന്ദ്രന്‍

പുത്തനത്താണി: കഠ്‌വ വിഷയത്തില്‍ ഇന്ത്യക്കെതിരേയുണ്ടായ യുഎന്നിന്റെ വലിയ പ്രതിഷേധം മോദി ഭരണകാലം ഇന്ത്യക്ക് നല്‍കിയ കനത്ത അപമാനമാണെന്നു സാഹിത്യകാരന്‍ പി സുരേന്ദ്രന്‍.
ഇതില്‍ ഒരു പക്ഷേ മോദിക്ക് വേദനയുണ്ടാവില്ല. പക്ഷേ ഗാന്ധിജിയുടെ ഇന്ത്യയെ സംബന്ധിച്ച് ജനങ്ങള്‍ക്കു വേദനയുണ്ട്. ഫാഷിസ്റ്റുകള്‍ ഗാന്ധിജിയെ ഇന്ത്യന്‍ മണ്ണില്‍ നിന്നും മായ്ച്ചുകളഞ്ഞു. ഗോഡ്‌സെയുടെ മഹാക്ഷേത്രങ്ങള്‍ പണിയാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ ഗോഡ്‌സെയുടെ ഒരൊറ്റ ക്ഷേത്രവും ഇന്ത്യയില്‍ പണിയാന്‍ അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു. കഠ്‌വയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പുത്തനത്താണിയില്‍ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്യുക്കുകയായിരുന്നു അദ്ദേഹം.

RELATED STORIES

Share it
Top