'യുഎന്‍ നിലപാട് സ്വാഗതാര്‍ഹം'

കണിയാമ്പറ്റ: വിദേശനയവും കീഴ്‌വഴക്കവും അട്ടിമറിച്ചു ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നടപടിക്കെതിരായ യുഎന്‍ രക്ഷാസമിതി നിലപാട് സ്വാഗതാര്‍ഹമാണെന്നു  കമ്പളക്കാട് മേഖലാ എസ്‌വൈഎസ് ആമില തന്‍ശീത്ത് സംഗമം അഭിപ്രായപ്പെട്ടു.
സമാധാന ശ്രമങ്ങളെ തകര്‍ത്ത് വീണ്ടും പലസ്തീന്‍ ജനതയെ യുദ്ധഭൂമിയിലേക്ക് നയിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ തന്ത്രം തകര്‍ക്കേണ്ടതു ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന മുഴുവന്‍ ജനതയുടെയും ആവശ്യമാണെന്നും യോഗം വിലയിരുത്തി. 20, 21 തിയ്യതികളില്‍ അഞ്ചുകുന്ന് മിഫ്താഹുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ നടക്കുന്ന ആമില ജില്ലാ പ്രതിനിധി ക്യാംപിന്റെ മുന്നോടിയായി മേഖലാ സംഗമങ്ങള്‍ നടത്തി.
കമ്പളക്കാട് മേഖലാ സംഗമം പ്രസിഡന്റ് കെ ടി ബീരാന്‍ ഹാജിയുടെ അധ്യക്ഷതയില്‍ ജില്ലാ ഖജാഞ്ചി പി സുബൈര്‍ ഉദ്ഘാടനം ചെയ്തു.
കെ മുഹമ്മദ്കുട്ടി ഹസനി, കെ എ നാസര്‍ മൗലവി വിഷയാവതരണം നടത്തി. വി കെ സയ്യിദ് ഫൈസി പലസ്തീന്‍ ജനതയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി. റഫീഖ് തോപ്പില്‍, ഹംസ കല്ലുങ്കല്‍, സി യൂനുസ് മില്ലുമുക്ക്, ജലീല്‍ പറളിക്കുന്ന്, ബീരാന്‍കുട്ടി സംബന്ധിച്ചു.

RELATED STORIES

Share it
Top