യുഎന്‍ കരട് റിപോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ഐക്യരാഷ്ട്ര സംഘടന തയ്യാറാക്കിയ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അനാലിസിസ് റിപോര്‍ട്ടിന്റെ കരട് സര്‍ക്കാരിനു സമര്‍പ്പിച്ചു. യുഎന്‍ ആക്ടിങ് റസിഡന്റ് കോ-ഓഡിനേറ്ററും ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ മേധാവിയുമായ ഡോ. ഹെന്‍ക് ബെക്കഡാം, സംസ്ഥാന ഡിഡിഎന്‍എ കോ-ഓഡിനേറ്റര്‍ വെങ്കിടേസപതി എന്നിവര്‍ ചേര്‍ന്നാണ് ചീഫ് സെക്രട്ടറി ടോം ജോസിന് റിപോര്‍ട്ടിന്റെ കരട് കൈമാറിയത്. റിപോര്‍ട്ട് അനുസരിച്ച് 5വര്‍ഷത്തിനുള്ളില്‍ നവകേരള നിര്‍മാണത്തിന് 27,000 കോടി രൂപ ആവശ്യമുണ്ട്. 72 വിദഗ്ധര്‍ 10 ജില്ലകള്‍ സന്ദര്‍ശിച്ചാണ് റിപോര്‍ട്ട് തയ്യാറാക്കിയത്.

RELATED STORIES

Share it
Top