യുഎന്നില്‍ താരമായി ന്യൂസിലന്‍ഡിലെ പ്രഥമ ശിശു

യുനൈറ്റഡ് നാഷന്‍സ്: ലോകനേതാക്കള്‍ പങ്കെടുത്ത ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ താരമായി ന്യൂസിലന്‍ഡിലെ പ്രഥമ ശിശു നിവി തെ അറോഹ. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണിന്റെ മകളാണു നിവി തെ അറോഹ.
ജസീന്ത ആര്‍ഡേണ്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയിലെത്തിയതു മകളോടൊപ്പമാണ്. നിവി തെ അറോഹയ്ക്ക് ഉച്ചകോടിയിലേക്കുള്ള പാസില്‍ ന്യൂസിലന്‍ഡിലെ “പ്രഥമ ശിശു’ എന്നാണു രേഖപ്പെടുത്തിയത്്. ജസീന്ത ആര്‍ഡേണിനൊപ്പം ജീവിതപങ്കാളി ക്ലാര്‍ക്ക് ഗേഫോര്‍ഡുമുണ്ടായിരുന്നു. ആര്‍ഡേണ്‍ സഭയില്‍ സംസാരിക്കുമ്പോള്‍ പങ്കാളി ഗേഫോര്‍ഡ് കുഞ്ഞിനെ പരിചരിച്ചു.
കുഞ്ഞിനെ നോക്കുന്നതിനൊപ്പം രാജ്യകാര്യങ്ങളും ശ്രദ്ധിക്കുന്ന ജസീന്തയേക്കാള്‍ മികച്ച ഭരണാധികാരിയെ ന്യൂസിലന്‍ഡിന് ലഭിക്കാനിടയില്ലെന്നു യുഎന്‍ വക്താവ് സ്‌റ്റെഫാന്‍ ഡുജാറിക് പറഞ്ഞു. പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയും അധികാരത്തിലിരിക്കെ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.

RELATED STORIES

Share it
Top