യുഎന്നില്‍ ട്രംപിന്റെ 'തള്ള്'; പൊട്ടിച്ചിരിച്ച് ലോകനേതാക്കള്‍

യുനൈറ്റഡ് നാഷന്‍സ്: യുഎന്‍ പൊതു സമ്മേളനത്തില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പൊങ്ങച്ചം കേട്ട് ചിരിച്ചുമറിഞ്ഞു ലോകനേതാക്കള്‍. ചൊവ്വാഴ്ച ട്രംപ്് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് “തള്ള്’ സഹിക്കാനാവാതെ ലോകനേതാക്കള്‍ പൊട്ടിച്ചിരിച്ചത്.
രണ്ടു വര്‍ഷത്തിനിടെ തന്റെ സര്‍ക്കാരിന് യുഎസിന്റെ ചരിത്രത്തില്‍ ഇതുവരെ സാധിക്കാത്ത നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന ട്രംപിന്റെ പ്രസ്താവനയോടെയാണു സദസ്സില്‍ ചിരി പടര്‍ന്നത്. ചിലര്‍ ചിരിയമര്‍ത്തുകയും മറ്റു ചിലര്‍ പൊട്ടിച്ചിരിക്കുകയും ചെയ്തു.
ഇതു ട്രംപിന്റെ പ്രസംഗത്തെ തടസ്സപ്പെടുത്തി. “ഇങ്ങനെയൊരു പ്രതികരണം ഞാന്‍ പ്രതീക്ഷിച്ചില്ല. എന്നാലും സാരമില്ല.’ പ്രസ്താവനയാണു ചിരിക്കിടയാക്കിയതെന്നു തിരിച്ചറിഞ്ഞ ട്രംപ് ജാള്യത മറയ്ക്കാതെ പറഞ്ഞു.
പ്രസംഗത്തിനിടെ ട്രംപ് ഇന്ത്യയെ പുകഴ്ത്തി. ഇന്ത്യ 100 കോടിയിലധികം ജനങ്ങളുള്‍ക്കൊള്ളുന്ന സ്വതന്ത്ര സമൂഹമാണ്. ദശലക്ഷ ക്കണക്കിനു പൗരന്‍മാരെ ദാരിദ്ര്യത്തില്‍ നിന്നു മോചിപ്പിച്ചു മധ്യവര്‍ഗക്കാരാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top