യുഎഇ വിസ: സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കിത്തുടങ്ങി

കബീര്‍  എടവണ്ണ

ദുബയ്: പുതിയതായി യുഎഇയിലേക്ക് ജോലിക്കു പോവുന്നവര്‍ക്കായി നല്‍കുന്ന കേരള പോലിസിന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റുകളോടെ വിസക്ക് അപേക്ഷ നല്‍കിത്തുടങ്ങി. ഈ ആവശ്യത്തിനായി സ്വഭാവ സ ര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്തു തുടങ്ങിയതായി മലപ്പുറം പോലിസ് അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി പ്രഭാകരന്‍ അറിയിച്ചു. വളരെ ലളിതമായ രീതിയില്‍ ഒരാഴ്ച കൊണ്ടു നല്‍കാന്‍ കഴിയുന്ന നടപടി ക്രമങ്ങളാണ് കേരള പോലിസ് ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.പിസിസിക്ക് (പോലിസ് ക്രിയറന്‍സ് സര്‍ട്ടിഫിക്കറ്റ്) വേണ്ടി വ്യക്തി താമസിക്കുന്ന പ്ര ദേശത്തെ പോലിസ് സ്റ്റേഷനിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നാല് ഫോട്ടോയും എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും പാസ്‌പോര്‍ട്ടും നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റും അതിന്റെ കോപ്പിയുമായി പോലിസ് സ്റ്റേഷനില്‍ അപേക്ഷ ന ല്‍കണം. ഇതിനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ജോലി ലഭിക്കാനുള്ളതാെണന്നുള്ള യുഎഇയിലെ സ്ഥാപനത്തിന്റെ കത്തോ, അല്ലെങ്കില്‍ മറ്റു രേഖകളോ സമര്‍പ്പിക്കുകയാെണങ്കി ല്‍ പോലിസിന് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാ ന്‍ കഴിയും. ഇതിനായി അപേക്ഷാ ഫീസായ 1,000 രൂപ, ടിആ ര്‍ 15 ഫോറം മുഖേന ട്രഷറിയിലോ, ഓണ്‍ലൈനായോ അടയ്ക്കണം. അപേക്ഷ സമര്‍പ്പിച്ച വ്യക്തിയെക്കുറിച്ച് പോലിസ് വിശദമായ അന്വേഷണം നടത്തി പൂര്‍ണമായ റിപോര്‍ട്ട്് ജില്ലാ പോലിസ് മേധാവിക്ക് സമര്‍പ്പിക്കും. അവിടെ നിന്നാണ് വ്യക്തിയുടെ സാന്നിധ്യത്തില്‍ സ ര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യുക. ഈ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നോട്ടറി അറ്റസ്റ്റ് ചെയ്തു തിരുവനന്തപുരത്തടക്കമുള്ള യുഎഇയുടെ നയതന്ത്ര കാര്യാലയങ്ങളില്‍ നിന്ന് അറ്റസ്റ്റ് ചെയ്യണം. യുഎഇയില്‍ ജോലി തേടുന്നവര്‍ക്കു പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ നല്‍കുന്നതിന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. യുഎഇയില്‍ ജോലി തേടുന്നവര്‍ക്ക് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി സംസ്ഥാന പോലിസ് മേധാവി ഉത്തരവു പുറപ്പെടുവിച്ചത്. ഇക്കാര്യത്തില്‍ അപേക്ഷകര്‍ക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തിലെ തീരുമാനങ്ങള്‍ക്ക് അനുസരിച്ചാണ് പുതിയ ഉത്തരവ്.

RELATED STORIES

Share it
Top