യുഎഇ നിര്‍ബന്ധ സൈനിക സേവനം 16 മാസമായി വര്‍ധിപ്പിച്ചു

ദുബയ്: യുഎഇയില്‍ പുരുഷന്‍മാര്‍ക്കുള്ള നിര്‍ബന്ധിത സൈനികസേവനം 16 മാസമായി വര്‍ധിപ്പിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം റിപോര്‍ട്ട് ചെയ്തു. 2014ലാണ് യുഎഇ നിര്‍ബന്ധിത സൈനിക പരിശീലനം ഏര്‍പ്പെടുത്തിയത്. നേരത്തെ ഇത് 12 മാസമായിരുന്നു. സ്‌കൂള്‍ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ ഉള്ള ആണ്‍കുട്ടികള്‍ 16 മാസം നിര്‍ബന്ധമായും സൈനിക സേവനം നടത്തിയിരിക്കണം. സ്‌കൂള്‍ വിദ്യാഭ്യാസമില്ലാത്തവര്‍ രണ്ടു വര്‍ഷവും സൈനികസേവനം അനുഷ്ഠിക്കണം. യമനില്‍ സൗദി അറേബ്യയുമായി ചേര്‍ന്ന് യുഎഇ സൈനികനീക്കം നടത്തുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

RELATED STORIES

Share it
Top