യുഎഇ: നാല് മരുന്നുകള്‍ക്ക് വിലക്ക്

അബൂദബി: രോഗം മാറ്റുന്നതിന് ചികില്‍സിക്കുന്ന മരുന്നുകളില്‍ സാംക്രമിക രോഗം പടര്‍ത്തുന്ന രോഗാണുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാലു ഹോമിയോ മരുന്നുകള്‍ക്ക് യുഎഇ ആരോഗ്യമന്ത്രാലയം വിലക്കേര്‍പ്പെടുത്തി. ഞരമ്പുസംബന്ധമായ രോഗങ്ങള്‍ക്കും വേദനയ്ക്കും നല്‍കുന്ന ന്യൂറോവീന്‍, നെഞ്ചുവേദനയ്ക്കും ശ്വാസം മുട്ടലിനും കഫക്കെട്ടിനും നല്‍കുന്ന റെസ്പിറ്റ്‌റോള്‍, തൈറോയിഡ് രോഗങ്ങള്‍ക്കു നല്‍കുന്ന തൈറോവീവ്, മാനസിക സമ്മര്‍ദങ്ങള്‍ക്ക് ഉപയോഗിക്കുന്ന കംപല്‍സിന്‍ എന്നീ നാലു മരുന്നുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് യുഎഇ ആരോഗ്യമന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ ഹുസയ്ന്‍ അല്‍ അമീരി അറിയിച്ചു. ഈ മരുന്നുകളില്‍ രോഗികളുടെ ജീവന്‍ തന്നെ അപായപ്പെടുത്തുന്ന രോഗാണുക്കളെയാണ് കണ്ടെത്തിയിരിക്കുന്നത്.

RELATED STORIES

Share it
Top