യുഎഇ താപനിലയില്‍ രണ്ടു ദിവസമായുള്ള വര്‍ധന ഇന്നു കൂടി തുടരുംഅന്തരീക്ഷത്തിലെ താപനിലയില്‍ രണ്ടു ദിവസമായുള്ള വര്‍ധന ഇന്നു കൂടി തുടരും. പൊടി നിറഞ്ഞതല്ലെങ്കിലും അന്തരീക്ഷത്തിലെ രാസധാതു (മെര്‍കുറി) കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഇന്നു വരെ 3 ഡിഗ്രി കൂടുതല്‍ ഉയര്‍ന്നാണുള്ളത്. ഇത് രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളിലെ താപനില 43 ഡിഗ്രിയിലെത്താനിടയാക്കിയിട്ടുണ്ടെന്ന് ദേശീയ കാലാവസ്ഥാ-ഭൗമ ചലന കേന്ദ്രം വ്യക്തമാക്കി. ഇത് 48 ഡിഗ്രി വരെ ഉയരാന്‍ സാധ്യത കൂടുതലാണ്. ചൊവ്വാഴ്ച അബുദാബി റസീനില്‍ 47.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. ഈ സീസണില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്നതാണിത്. ദുബൈ, അബുദാബി, ഷാര്‍ജ എമിറേറ്റുകളില്‍ 39 ഡിഗ്രിയില്‍ നിന്ന് 44ലേക്ക് എത്തും.

RELATED STORIES

Share it
Top