യുഎഇ കേരളത്തില്‍ നിന്നുള്ള പച്ചക്കറിവിലക്ക് പിന്‍വലിച്ചു

ദുബയ്: കേരളത്തില്‍ നിന്ന് പഴം, പച്ചക്കറികളുടെ ഇറക്കുമതി വിലക്ക് യുഎഇ പിന്‍വലിച്ചു. നിപാ വൈറസ് ബാധയെ തുടര്‍ന്നാണു യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഉല്‍പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഖത്തറും വിലക്ക് പിന്‍വലിച്ചതായി ഇന്ത്യന്‍ വാണിജ്യ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ദി അഗ്രി കള്‍ച്ചറല്‍ ആന്റ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട് എക്‌സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് അതോറിറ്റി (അപേഡ) വ്യക്തമാക്കി. അതേസമയം ഇപ്പോഴും വിലക്കുള്ള സൗദി അറേബ്യയില്‍ ഹജ്ജ് സീസണ്‍ തീരുന്നതോടെ വിലക്കു മാറുമെന്നാണ് കേരളത്തിലെ കയറ്റുമതി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രതീക്ഷിക്കുന്നത്്. കഴിഞ്ഞ ജൂണ്‍ മാസത്തിലാണു കയറ്റുമതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

RELATED STORIES

Share it
Top