യുഎഇയും ഇന്ത്യയും റോബോട്ടിക്ക് കരാര്‍ ഒപ്പ് വെച്ചു

അബുദബി: സാമ്പത്തിക വളര്‍ച്ചക്ക് ഏറെ ഗുണം ചെയ്യുന്ന റോബോട്ടുകളെ നിര്‍മ്മിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഇ) എന്ന സാങ്കേതിക വിദ്യ വളര്‍ത്തുന്നതിനായി ഇന്ത്യയും യുഎഇയും കരാര്‍ ഒപ്പ് വെച്ചു. ഈ കരാര്‍ പ്രകാരം അടുത്ത 10 വര്‍ഷത്തിനകം ഇരു രാജ്യങ്ങള്‍ക്കും 20 കോടി ഡോളറിന്റെ പ്രയോജനം ലഭിക്കും. യുഎഇ ആര്‍ട്ടിഫിഷ്യല്‍ മന്ത്രി ഒമര്‍ ബിന്‍ സുല്‍ത്താന്‍ ഉലമയും ഇന്‍വെസ്റ്റ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒ മായ ദീപക് ബംഗ്ലയുമാണ് കരാര്‍ ഒപ്പ് വെച്ചത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാല്‍ ഇരു രാജ്യങ്ങളിലെയും വ്യാപാരങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും ഏറെ ഗുണം ലഭിക്കും.

RELATED STORIES

Share it
Top