യുഎഇയില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള പണവിനിമയ സ്ഥാപനം അടപ്പിച്ചുഅബൂദബി: മലയാളിയുടെ ഉടമസ്ഥതയിലുള്ള പണവിനിമയ സ്ഥാപനം ഉപഭോക്താക്കളുടെ പരാതിയെ തുടര്‍ന്നു  യുഎഇ സെന്‍ട്രല്‍ ബാങ്ക് അടപ്പിച്ചു. മലയാളിയായ ആനന്ദിന്റെ ഉടമസ്ഥയിലുള്ള സ്മാര്‍ട്ട് എക്‌സ്‌ചേഞ്ച് എന്ന സ്ഥാപനമാണ് അധികൃതര്‍ പൂട്ടിച്ചത്. അഞ്ചു വര്‍ഷം മുമ്പ് ആരംഭിച്ച ഈ സ്ഥാപനത്തിനു ദുബയില്‍ മൂന്നു ശാഖകളും അബൂദബിയില്‍ രണ്ടും ഷാര്‍ജയില്‍ ഒന്നുമായി യുഎഇയില്‍ ആറു ശാഖകളാണുണ്ടായിരുന്നത്. വളരെ കുറഞ്ഞ നിരക്കില്‍ നാട്ടിലേക്ക് പണം അയക്കാനുള്ള വാഗ്ദാനം നല്‍കിയായിരുന്നു ഈ സ്ഥാപനം ഉപഭോക്താക്കളെ ആകര്‍ഷിച്ചത്. മലയാളികളടക്കം നിരവധി പേര്‍ ഈ സ്ഥാപനം വഴി നാട്ടിലേക്ക് പണം അയച്ചിട്ടും ലഭിക്കാത്തതിനെ തുടര്‍ന്ന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സെന്‍ട്ര ല്‍ ബാങ്ക് സ്ഥാപനം പൂട്ടിച്ചത്. വീട്ടിലെ ചെലവിനും മക്കളുടെ ഫീസ് അടക്കാനുമായി 1000 മുതല്‍ 50,000 ദിര്‍ഹം വരെ അയച്ചവര്‍ക്കാണ് പണം ലഭിക്കാതിരുന്നത്. ഇത്തരം സ്ഥാപനം തുടങ്ങാ ന്‍ സെന്‍ട്രല്‍ ബാങ്കില്‍ വന്‍ തുക നിക്ഷേപമായി നല്‍കേണ്ടതുള്ളതുകൊണ്ട് പണം നഷ്ടപ്പെട്ടവര്‍ക്ക് തിരികെ ലഭിച്ചേക്കുമെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നത്. കംപ്യൂട്ടര്‍ സിസ്റ്റം തകരാറായതിനാലാണ് സ്ഥാപനം താല്‍ക്കാലികമായി തുറക്കാത്തത് എന്നാണ് ബ്രാഞ്ചുകളില്‍ നോട്ടീസ് പതിച്ചിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് സെന്‍ട്രല്‍ ബാങ്കും നീതിന്യായ വകുപ്പും ചേര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top