യുഎഇയില്‍ നിന്നും ഖത്തറിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിദുബയ്:  യു.എ.ഇ.യില്‍ നിന്നും ഖത്തറിലേക്ക് പറക്കുന്ന എല്ലാ വിമാനങ്ങളും റദ്ദാക്കി. ചൊവ്വാഴ്ച മുതലായിരിക്കും വ്യാമ ഗതാഗതം വിലക്ക് നിലവില്‍ വരിക. ദുബയില്‍ നിന്നും ഖത്തറിലേക്കുള്ള എമിറേറ്റ്‌സിന്റെ അവസാന വിമാനം ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 നായിരിക്കും പുറപ്പെടുക. തിരിച്ചുള്ള വിമാനം വെളുപ്പിന് 3.50 ന് ദുബയിലെത്തും. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് സര്‍വ്വീസ് റദ്ദാക്കുന്നതെന്ന് എമിറേറ്റ്‌സ് അറിയിച്ചു. ഈ സെക്ടറില്‍ യാത്ര ചെയ്യുന്നവര്‍ പകരം സംവിധാനം കണ്ടെത്തണമെന്നും ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരിച്ച് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. ഖത്തറിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും തിങ്കളാഴ്ച തന്നെ റദ്ദാക്കിയതായി ഇത്തിഹാദ് എയര്‍വെയ്‌സ് അറിയിച്ചു. എയര്‍ അറേബ്യയുടെ ഈ സെക്ടറിലെ സര്‍വ്വീസ് തിങ്കളാഴ്ച തന്നെ നിര്‍ത്തി വെക്കുകയായിരുന്നു. ഫ്‌ളൈ ദുബയ് ചൊവ്വാഴ്ചയോട് കൂടി സര്‍വ്വീസ് നിര്‍ത്തി വെക്കും.

RELATED STORIES

Share it
Top