യുഎഇയില്‍ നിക്ഷേപകര്‍ക്ക് 10 വര്‍ഷത്തെ വിസഅബുദബി: നിക്ഷേപകര്‍ക്കും വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും 10 വര്‍ഷം കാലാവധിയുള്ള വിസ നല്‍കാന്‍ യുഎഇ മന്ത്രിസഭ തീരുമാനിച്ചു. മികച്ച വിദ്യാര്‍ത്ഥികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ അദ്ധ്യതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ സുപ്രധാന തീരുമാനം കൈകൊണ്ടത്. യുഎഇയിലേക്ക് നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കുന്നതിനായി വിദേശികളായ വ്യവാസായികള്‍ക്ക് 100 ശതമാനം ഉടമസ്ഥതയോടെ സംരംഭം തുടങ്ങാനും അനുമതി നല്‍കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠനം പൂര്‍ത്തിയാക്കുന്നത് വരെ വിസ കാലാവധി നീട്ടി നല്‍കുന്നത് സംബന്ധിച്ച്്് മന്ത്രിസഭാ യോഗം ചര്‍ച്ച നടത്തി ഈ വര്‍ഷം അവസാനത്തോടെ തീരുമാനം കൈക്കൊള്ളും. മന്ത്രിസഭാ യോഗ തീരുമാനത്തെ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യുസുഫലി, ഡനൂബ് ഗ്രൂപ്പ് ചെയര്‍മാന്‍ റിസ്‌വാന്‍ സാജന്‍ അടക്കമുള്ള വ്യപാരികള്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു.

RELATED STORIES

Share it
Top