യുഎഇയില്‍ അപകടങ്ങളുടെ പടമെടുത്താല്‍ 30 ലക്ഷം രൂപ പിഴ

അബുദബി: വാഹനാപകടം അടക്കമുള്ള വിവിധ അപകടങ്ങളുടെ പടം പിടിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാല്‍ 30 ലക്ഷം രൂപക്ക് തുല്യമായ ഒന്നര ലക്ഷം ദിര്‍ഹം പിഴ. അപകട സ്ഥലങ്ങളില്‍ പടം പിടിക്കുന്നത് കാരണം രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും പോലീസിനും തടസ്സം സൃഷ്ടിക്കുന്നത് തടയാന്‍ വേണ്ടിയാണ് പുതിയ നിയമം നടപ്പിലാക്കാന്നുതെന്ന് അബുദബി പോലീസിന്റെ ട്രാഫിക്ക് പെട്രോള്‍ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് അല്‍ ഖൈലി വ്യക്തമാക്കി. പടം പിടിക്കുന്നവര്‍ കാരണം രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുകയും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകുകയും ചെയ്യുന്നത് കാരണം രോഗി ഗുരുതരാവസ്ഥയിലാകുകയും മരണം പോലും സംഭവിക്കാന്‍ ഇടയാകും. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കുകയാണങ്കില്‍ ഒന്നര ലക്ഷം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും 6 മാസം തടവും അനുഭവിക്കേണ്ടി വരും. അപകടം കാണാന്‍ വേണ്ടി ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ഡ്രൈവര്‍മാരും 1000 ദിര്‍ഹം പിഴ നല്‍കേണ്ടി വരും.

RELATED STORIES

Share it
Top