യാസ്മിന്‍ അരിമ്പ്രയ്ക്ക് സ്വീകരണം നല്‍കി

തിരൂരങ്ങാടി: സംസ്ഥാനത്തെ ഏറ്റവും നല്ല യുവ സംരഭകക്കുള്ള കൈരളി പീപിള്‍ ജ്വാല അവാര്‍ഡ് ജേതാവ് മുന്‍ തെന്നല സിഡിഎസ് ചെയര്‍പേര്‍സണ്‍ യാസ്മിന്‍ അരിമ്പ്രക്ക് തെന്നല ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടേയും തെന്നല കുടുംബശ്രീയുടേയും സംയുക്താഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ചടങ്ങിന്റെ ഉദ്ഘാടനവും ഉപഹാര സമര്‍പണവും പികെ അബ്ദുറബ്ബ് എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം പി കുഞ്ഞിമൊയ്തീന്‍ അധ്യക്ഷത വഹിച്ചു.ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന കരുമ്പില്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി  അധ്യക്ഷന്‍, കെ കോയാമു, ഗ്രാമപ്പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷന്‍മാരായ ടി വി നൗഷാദ്, കെ അബ്ദുല്‍ ഗഫൂര്‍,സി പി നസീമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മാതോളി നബീസു, സുമയ്യ ഒലിയില്‍, തെന്നല ബാങ്ക് പ്രസിഡന്റ് അരിമ്പ്ര മുക്താര്‍, ടി വി മൊയ്തീന്‍,വി എം മജീദ് ഇ കെ കുഞ്ഞാപ്പുഹാജി,  നാസര്‍ കെ  തെന്നല, വി പി മുഹമ്മദ്, പി പി അഫ്‌സല്‍, പി ടി ബീരാന്‍ സംസാരിച്ചു.

RELATED STORIES

Share it
Top