യാസീന്‍ മാലിക്കിനെയും മീര്‍വായിസിനെയും വിട്ടയച്ചു

ജമ്മു: ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് (എച്ച്‌സി) ചെയര്‍മാന്‍ മീര്‍വായിസ് ഉമര്‍ ഫാറൂഖിനെ വീട്ടുതടങ്കലില്‍നിന്നും ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) നേതാവ് മുഹമ്മദ് യാസീന്‍ മാലികിനെ തടങ്കലില്‍നിന്നും മോചിപ്പിച്ചു. അതേസമയം, ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയിദ് അലി ഷാ ഗിലാനിയുടെ വീട്ടുതടങ്കല്‍ അവസാനിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
ഡൗണ്‍ടൗണിലെ നൂര്‍ബാര്‍ഗില്‍ തിരച്ചിലിനിടെ സുരക്ഷാ സൈന്യം 24കാരനായ മുഹമ്മദ് സലീം മാലിക്കിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ജോയിന്റ് റസിസ്റ്റന്‍സ് ലീഡര്‍ഷിപ്പ് (ജെആര്‍എല്‍) പൊതുപണി മുടക്കിന് ആഹ്വാനം ചെയ്തിരുന്നു.
പ്രതിഷേധമാര്‍ച്ചിന് നേതൃത്വംനല്‍കുന്നത് തടയുന്നതിനായി കഴിഞ്ഞദിവസം രാവിലെയാണ് മാലികിനെ കരുതല്‍ തടങ്കലിലാക്കിയത്. മീര്‍വായിസ് പുറത്തുപോവുന്നതു തടയാന്‍ അദ്ദേഹത്തിന്റെ വസതിക്കു പുറത്ത് വന്‍തോതില്‍ സുരക്ഷാ സൈന്യത്തെ വിന്യസിച്ചിരുന്നു.

RELATED STORIES

Share it
Top