യാത്ര മുടങ്ങിയ കുടുംബത്തിന് 1.1 ലക്ഷം നഷ്ടപരിഹാരം

ഹൈദരാബാദ്: യാത്ര വൈകിപ്പിച്ചതിന് യാത്രക്കാരന് 1.1 ലക്ഷം രൂപ എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കും. റാഞ്ചിയില്‍ നിന്നു ഡല്‍ഹിയിലേക്കു വരികയായിരുന്ന ബിജോയ് കുമാറിനാണ് വിമാനക്കമ്പനി നഷ്ടപരിഹാരം നല്‍കുക. ബിജോയ് കുമാറും കുടുംബവും ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യയില്‍ മൂന്നു ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ടിക്കറ്റില്‍ ബിജോയുടെ പേരിനു പകരം മകന്‍ ഗൗതം കുമാറിന്റെ പേര് ആവര്‍ത്തിച്ചുവരികയും ബിജോയുടെ പേര് കാണാതാവുകയും ചെയ്തു. ഇതിനെതിരേ പരാതിപ്പെട്ടപ്പോള്‍ വിമാനത്താവളത്തിലെത്തുമ്പോള്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നായിരുന്നു മറുപടി.
എയര്‍പോര്‍ട്ടിലെത്തിയ കുടുംബത്തിനെ പക്ഷേ യാത്രയില്‍ നിന്നു കമ്പനി ഒഴിവാക്കി. അത്യാവശ്യമായതിനാല്‍ കുടുംബം ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍  ടിക്കറ്റെടുത്ത് യാത്ര തുടരുകയായിരുന്നു.

RELATED STORIES

Share it
Top