യാത്ര ദുസ്സഹം: ഓട്ടോ തൊഴിലാളിപഞ്ചായത്ത് ഓഫിസ് മാര്‍ച്ച്്

തൃക്കരിപ്പൂര്‍: പൊട്ടിപ്പൊളിഞ്ഞ് യാത്രദുസ്സഹമായ പഞ്ചായത്തിലെ ഗ്രാമീണ റോഡുകള്‍ അറ്റക്കുറ്റപണി നടത്താത്തതില്‍ പ്രതിഷേധിച്ച്് ഓട്ടോ തൊഴിലാളികള്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. സംയുക്ത തൊഴിലാളി യൂനിയന്‍ കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്. ടൗണില്‍ നിന്നും രണ്ടു കിലോ മീറ്റര്‍ ചുറ്റളവില്‍ തകരാത്ത ഒരു റോഡും ഇല്ലെന്ന് ഡ്രൈവര്‍മാര്‍ പരാതിപ്പെട്ടു. എന്നാല്‍ ബന്ധപ്പെട്ട അധികൃതര്‍ ഇതു ഗൗരവരമായി കാണുന്നില്ല. മെട്ടമ്മല്‍, ബീരിച്ചേരി, വെള്ളാപ്പ്, പേക്കടം, തങ്കയം, കൈക്കോട്ട്കടവ് തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകള്‍ തകര്‍ന്നു കിടക്കുകയാണ്. എസ്റ്റിമേറ്റ് തുക കുറവാണെന്ന് പറഞ്ഞ് മെട്ടമ്മല്‍ റോഡ്് പ്രവൃത്തി ഏറ്റെടുക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. വെള്ളാപ്പ് റെയില്‍വേ ഗേറ്റിന് പടിഞ്ഞാറ് ഭാഗത്തെ റോഡില്‍ എണ്ണിയാലൊടുങ്ങാത്ത കുഴികളാണുള്ളത്. ടി പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. കെ ബാലചന്ദ്രന്‍, എം പി ബിജീഷ്, ജനാര്‍ദ്ദനന്‍ കപ്പച്ചേരി, കെ ഹംസ സംസാരിച്ചു. പി എ റഹ്്മാന്‍, പി വി ദാമോദരന്‍, ഒ ടി ശരീഫ്, സുരേഷ് നാല്‍പ്പാടി, എം വി അഷറഫ് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top