യാത്രാ ദുരിതത്തിന് അറുതിയില്ലാതെ പെരുമ്പളം ദ്വീപ് വാസികള്‍പൂച്ചാക്കല്‍: പെരുമ്പളം ദ്വീപിലെ യാത്രാ ദുരിതത്തിന് അറുതിയില്ല. പൂത്തോട്ട  പാണാവള്ളി റൂട്ടില്‍ ഒരു ബോട്ട് മാത്രമേ നിലവില്‍ സര്‍വീസിനുള്ളൂ. ഇവിടെ രണ്ട് ബോട്ടുകളാണ് സര്‍വീസ് നടത്തിയിരുന്നത്. രണ്ട് മണിക്കൂറോളം കാത്ത് നിന്നാലേ ബോട്ട് കിട്ടു എന്നതാണ് നിലവിലെ സ്ഥിതി സംസ്ഥാന ജലഗതാഗത വകുപ്പ് ബോട്ടുകളാണ് പെരുമ്പളത്ത് സര്‍വീസ് നടത്തുന്നത്.പെരുമ്പളത്തെ പല ഭാഗങ്ങളിലും ബോട്ട് മുടക്കം പതിവായിമാറി. ഇറപ്പുഴ ഭാഗത്ത്  ബോട്ടില്ലത്തത് മൂലം വളരെ ബുദ്ധിമുട്ടാണ്. ജോലിക്കു പോവുന്നവരും സ്‌കൂള്‍ വിദ്യാര്‍ഥികളും, രോഗികളും ബോട്ട്‌നോക്കിനില്‍ക്കുന്നത് മണിക്കൂറുകളാണ്. ദ്വീപിലേക്കുള്ള ബോട്ടുക ള്‍ ഇല്ലാത്തതോടെ  പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. സ്‌പോയര്‍ബോട്ട് ഇല്ലാത്തതും ദ്വീപ് നിവാസികളെ വലക്കുന്നു. പെരുമ്പളം ദ്വീപ് നിവാസികള്‍ ബോട്ടില്ലാതെ  ദുരിതം പേറുന്നത് പതിവായി കഴിഞ്ഞു. ജോലി സ്ഥലങ്ങളിലെക്ക് കൃത്യ സമയത്ത് എത്താന്‍ പലര്‍ക്കും സാധിക്കുന്നില്ല. ധാരാളം ആളുകളെ കയറ്റി വഞ്ചിയിലുള്ള യാത്ര വലിയ അപകടഭീഷണിയാണ് സ്യഷ്ടിക്കുന്നത്. പാണാവള്ളി ജലഗതാഗത വകുപ്പിന്റെ പാണാവള്ളി ബോട്ട് സ്റ്റേഷനില്‍ നിന്നുള്ള സര്‍വീസ് മുടക്കം പതിവായതിനെ തുടര്‍ന്ന് പെരുമ്പളം ദ്വീപ് നിവാസികള്‍ പാണാവള്ളി ബോട്ട് സ്റ്റേഷന്‍ ഓഫിസ് പല തവണ ഉപരോധിച്ചിരുന്നു. പാണാവള്ളി പൂത്തോട്ട, വാത്തിക്കാട്  പൂത്തോട്ട, ഇറപ്പുഴ പറവൂര്‍ റൂട്ടുകളിലെ ബോട്ടുകള്‍ മുടങ്ങുന്നത് പതിവാണ്.പെരുമ്പളത്തെ ജനങ്ങള്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോവാന്‍ ബോട്ട് സര്‍വീസ് മാത്രമാണ് ഏക ആശ്രയം. പതിവായി പലരും വൈകി ജോലിക്കെത്തുന്ന സംഭവങ്ങളില്‍ ജോലി നഷ്ടപെടല്‍ ഭീഷണിവരെ ഉണ്ടായിട്ടുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു.

RELATED STORIES

Share it
Top