യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണണം

താമരശ്ശേരി: ടൂറിസം ഭൂപടത്തില്‍ മികച്ച സ്ഥാനമുള്ള വയനാട് ചുരത്തിലെ യാത്രാ ദുരിതത്തിനു ശാശ്വത പരിഹാരം കാണാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെ മുരളീധരന്‍ എംഎല്‍എ. സി മോയിന്‍കുട്ടിയുടെ അനിശ്ചിതകാല സത്യഗ്രഹം മൂന്നാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കേരളത്തിന് ഗള്‍ഫില്‍ നിന്നുണ്ടായിരുന്ന വരുമാനം അവസാനിച്ചു തുടങ്ങി. ഇനി പ്രതീക്ഷ ടൂറിസത്തില്‍ മാത്രമാണ്. സഞ്ചരിച്ചാല്‍ നടുവൊടിയുന്ന റോഡിലൂടെ എങ്ങിനെ ടൂറിസം വരുമെന്നും അദ്ദേഹം ചോദിച്ചു. ബെല്ലും ബ്രൈക്കുമില്ലാത്ത പ്രവര്‍ത്തനമാണ് പൊതുമരാമത്ത് മന്ത്രിയുടേത്. വകുപ്പിന് കീഴിലെ ഉദ്യോഗസ്ഥരും കരാറുകാരുമെല്ലാം കള്ളന്‍മാരാണെന്നാണ് മന്ത്രി ആയ ഉടനെ അദ്ദേഹം പറഞ്ഞത്. കള്ളന്‍മാരല്ലാത്തവരെ വെച്ച് നടത്തിക്കോ എന്നാണ് ഉദ്യോഗസ്ഥ പക്ഷം. ഈ പ്രതിസന്ധിയാണ് ഇപ്പോഴത്തെ തടസ്സങ്ങള്‍ക്ക് കാരണം. സിപിഎം എംഎല്‍എമാര്‍ക്കെല്ലാം മുഖ്യമന്ത്രിയെ പേടിയാണ്. പേടി വെടിഞ്ഞ് ജനങ്ങളോടുള്ള വാഗ്ദാനം നിറവേറ്റാന്‍ അവര്‍ മുന്നോട്ട് വരണമെന്നും മുരളീധരന്‍ പറഞ്ഞു. ചുരം യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് എം കെ  രാഘവന്‍ എംപി ആവശ്യപ്പെട്ടു. കിഫ്ബി നിലം തൊടുന്ന ലക്ഷണമില്ല. ഈ സ്‌കീമിലീണിപ്പേള്‍ പദ്ധതി വാഗ്ദാനങ്ങള്‍. മോയിന്‍കുട്ടി തുടങ്ങിയ സമരത്തിലെ ആവശ്യങ്ങളില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് രാഘവന്‍ വാഗ്ദാനം ചെയ്തു. വൈകുന്നേരം സമരപ്പന്തലിലെത്തിയ മുസ് ലിംലീഗ് നേതാവും എം പിയുമായ കുഞ്ഞാലിക്കുട്ടി സമരം യുഡിഎഫ് ഏറ്റെടുത്താതയി അറിയിച്ചു.

RELATED STORIES

Share it
Top