യാത്രയയപ്പ് ചടങ്ങിനിടെ ക്ലാസ് മുറിയില്‍ സ്‌ഫോടനം: വിദ്യാര്‍ഥികള്‍ക്കെതിരേ കേസ്‌

നാദാപുരം: പുളിയാവ് നാഷണല്‍ കോളജില്‍ ബിരുദ വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ചടങ്ങിനിടെ ക്ലാസ് മുറിയില്‍ സ്‌ഫോടക വസ്തുവെറിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നര മണിയോടെ ബി കോം, ബി ബിഎ വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ചടങ് നടക്കുന്ന ഹാളിലാണ് സ്‌ഫോടനം ഉണ്ടായത്. പെണ്‍കുട്ടികളും അധ്യാപകരുമടക്കം നിരവധി പേര്‍ ചടങ്ങിനെത്തിയിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് ഭയ വിഹ്വലരായ വിദ്യര്‍ഥിനികള്‍ ഹാളില്‍ നിന്ന് പുറത്തേക്കോടിയെന്ന് അധ്യാപകര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് വളയം പോലിസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ സ്‌ഫോടനം നടത്തിയ വിദ്യാര്‍ഥിയെ സിസിടി വി ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞതായും ഇയാള്‍ക്കെതിരേയും കൂടെയുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികള്‍ക്കെരേരെയും കോളജ് പ്രിന്‍സിപ്പളിന്റെ പരാതിയില്‍ എക്‌സ്്‌പ്ലോസീവ് ആക്ട് പ്രകാരം കേസെടുത്തതായും പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top