യാത്രക്കാര്‍ക്ക് ഭീഷണിയായ കൂറ്റന്‍ കോണ്‍ക്രീറ്റ് ബീം എടുത്തുമാറ്റണമെന്ന് ആവശ്യം

തിരൂരങ്ങാടി: ചെമ്മാടുള്ള തിരൂരങ്ങാടി നഗരസഭയുടെ പൊളിച്ച് മാറ്റുന്ന പഴയ ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ബീം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. കെട്ടിടം പൊളിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. എന്നാല്‍ ഇപ്പോള്‍  പ്രവൃത്തി നിലച്ച നിലയിലാണ്.
മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ താഴെ നിലകൂടി പൊളിക്കാനുണ്ട്. പൊളിച്ച നിലകളുടെ കോണ്‍ക്രീറ്റ് ബീമുകളാണ് ഏതു നിമിഷവും റോഡിലേക്ക് വീഴാവുന്ന തരത്തില്‍ ഭീഷണിയായി മുകളില്‍ സ്ഥിതിചെയ്യുന്നത്. മഴപെയ്ത് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലെ മണ്ണ് നീങ്ങിയാല്‍ കോണ്‍ക്രീറ്റ് ബീമുകള്‍ റോഡിലേക്ക് പതിച്ച് അപകടങ്ങള്‍ക്ക് സാധ്യതയേറെയാണ്. കെട്ടിടം പോളിക്കുന്നതിനിടെ റോഡിലേക്ക് കല്ല് തെറിച്ച് വീണ് ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവവും ഉണ്ടായിരുന്നു. യാത്രക്കാര്‍ക്ക് ഭീഷണിയായി നിലകൊള്ളുന്ന കോണ്‍ഗ്രീറ്റ് ബീമുകള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top