യാത്രക്കാര്‍ക്ക് ദുരിതം വിതച്ച് ദേശീയപാതയിലൂടെ ഭീമന്‍ ട്രക്ക്

പയ്യോളി: യാത്രക്കാര്‍ക്ക് ദുരിതം വിതച്ച് ദേശീയപാതയിലൂടെ ഭീമന്‍ ട്രക്ക്. കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് സാധനങ്ങളമായി പോവുന്ന ഭീമന്‍ ട്രക്ക് ലോറികളാണ് ഗതാഗതക്കുരുക്ക് തീര്‍ത്തത്. ഇന്നലെ രാവിലെ കോഴിക്കോട്ട് നിന്ന് യാത്ര തുടര്‍ന്ന ട്രക്ക് രാത്രിയാണ് വടകരയിലെത്തിയത്.
ഒച്ച് വേഗതയിലുള്ള ട്രക്കിന്റെ സഞ്ചാരം ദേശീയപാതയ്ക്ക് ഉള്‍ക്കൊള്ളാ ന്‍ കഴിയാത്ത നിലയിലായിരുന്നു. പലയിടങ്ങളിലും മരങ്ങള്‍, വൈദ്യുതി ലൈനുകള്‍ എന്നിവ യാത്രയ്ക്ക് തടസ്സമായി. ഗതാഗതം നിയന്ത്രിക്കാന്‍ പോലിസ് ഏറെ പണിപ്പെട്ടു. ഇരു വശങ്ങളും ഉരസി സാഹസപ്പെട്ടാണ് മൂരാട് പാലം കടന്നു പോയത്. ഇതു കാരണം വടകര ഭാഗത്തേക്കുള്ള ബസ്സുകള്‍ യാത്ര പയ്യോളി വരെയാക്കി വെട്ടിച്ചുരുക്കി. ദീര്‍ഘദൂര ബസ്സുള്‍പ്പെടെയുള്ള വാഹനങ്ങള്‍ ദേശീയപാത ഒഴിവാക്കി ചെറിയ റോഡുകള്‍വഴിയാണ് യാത്ര നടത്തിയത്. പകല്‍ സമയങ്ങളില്‍ ഇത്തരം വാഹനങ്ങള്‍ക്ക് ദേശീയപാതയില്‍ യാത്രാ നിയന്ത്രണം ഉണ്ടെന്നിരിക്കെ ഗതാഗതക്കുരുക്ക് തീര്‍ത്ത ഭീമന്‍ ട്രക്കുകളുടെ സഞ്ചാരത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു.

RELATED STORIES

Share it
Top