യാത്രക്കാര്‍ക്ക് ഉപകാരപ്പെടാതെ ബസ് കാത്തിരിപ്പുകേന്ദ്രം

പട്ടാമ്പി: മുളയന്‍കാവ് ടൗണ്‍ ബസ് കാത്തിരിപ്പ് കേന്ദ്രം സംരക്ഷകരില്ലാതെ നശിക്കുന്നു. ചോരുന്ന മേല്‍ക്കൂരയും വിണ്ടു കീറിയ ഭിത്തികളും കാരണം ഇനിയൊരു മഴക്കാലം അതിജീവിക്കാന്‍ കാത്തിരിപ്പുകേന്ദ്രത്തിനാവില്ല. ഏതു നിമിഷവും തകര്‍ന്നു വീഴാമെന്ന അവസ്ഥയിലാണു മുളയന്‍കാവ് ടൗണിലെ ബസ് കാത്തിരിപ്പു കേന്ദ്രം.
കൊപ്പം-ചെര്‍പ്പുളശ്ശേരി പാതയില്‍ പ്രധാന ടൗണിലെ ബസ് സ്‌റ്റോപ്പ് തലമുറകള്‍ക്കു തണലേകിയ വിശ്രമ കേന്ദ്രമാണ്. കൊപ്പം, പേങ്ങാട്ടിരി, വല്ലപ്പുഴ, മപ്പാട്ടുകര, നാട്യമംഗലം ഭാഗങ്ങളിലേക്കു പോകുന്ന യാത്രക്കാര്‍ക്കു മഴയും വെയിലും കൊള്ളാതെ ബസ് കാത്തിരിക്കാനുള്ള വിശ്രമ കേന്ദ്രം ഇപ്പോള്‍ തകര്‍ച്ചാ ഭീഷണിയിലാണ്.  കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലും കാറ്റിലും ബസ് സ്‌റ്റോപ്പിന്റെ ഷീറ്റ് ഭാഗികമായി തകര്‍ന്നിരുന്നു. ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപമുള്ള കടകളിലേക്കു വരുന്നവര്‍ക്കും വാഹനങ്ങള്‍ക്കും ഇതു ഭീഷണിയായി.

RELATED STORIES

Share it
Top