യാത്രക്കാര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍

തൃശൂര്‍: പൂരത്തോടനുബന്ധിച്ച് യാത്രക്കാര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ അധികൃതര്‍ അറിയിച്ചു.
യാത്രക്കാരെ സഹായിക്കുന്നതിനായി കൂടുതല്‍ സുരക്ഷ ഉദ്യോഗസ്ഥരേയും റെയില്‍വേ ജീവനക്കാരേയും സ്‌റ്റേഷനില്‍ വിന്യസിച്ചിരുന്നു. പൂരം കഴിഞ്ഞ് മടങ്ങുന്നവരുടെ സൗകര്യാര്‍ത്ഥം നിലവിലുള്ള എല്ലാ ടിക്കറ്റ് കൗണ്ടറുകള്‍ക്കും പുറമെ റിസര്‍വേഷന്‍ ഓഫീസില്‍ മൂന്ന് പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചു.
സ്‌റ്റേഷനിലെ ഭക്ഷണശാലകളടക്കം എല്ലാ സ്റ്റാളുകളും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്.
എറണാകുളം  കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് , കണ്ണൂര്‍ആലപ്പുഴ എക്‌സിക്യൂട്ടീവ് എന്നീ വണ്ടികള്‍ക്ക് പൂരദിനത്തില്‍ പൂങ്കുന്നം സ്റ്റേഷനില്‍ സ്‌റ്റോപ്പ് അനുവദിച്ചിരുന്നു.

RELATED STORIES

Share it
Top