യാത്രക്കാരില്‍ നിന്ന് ഓട്ടോറിക്ഷകള്‍ തോന്നിയപോലെ പണം ഈടാക്കുന്നു

പാലക്കാട്: നഗരത്തിലെ ഗതാഗത പരിഷ്‌കാരങ്ങളും മറ്റും മുതലെടുത്ത് നഗരത്തില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷാക്കാരുടെ പകല്‍ക്കൊള്ള തുടരുമ്പോഴും ബന്ധപ്പെട്ടവര്‍ക്ക് അനങ്ങാപ്പാറനയം. നഗരത്തിലെ വിവിധ ബസ്സ്റ്റാന്റുകളിലെ ഓരോ സ്റ്റാന്റുകളില്‍ നിന്നും സവാരി നടത്തുന്ന ഓട്ടോറിക്ഷക്കാരണ് തോന്നിയ പോലെ പണമീടാക്കുന്നത്. കെഎസ്ആര്‍ടിസി സ്റ്റാന്റി ല്‍ നിന്നും സ്റ്റേഡിയം സ്റ്റാന്റിലേക്ക് സ്റ്റാന്റിന് പരിസരത്തുള്ള ഓട്ടോക്കാര്‍ പണം വാങ്ങുന്നത് പല രീതിയിലാണ്. മിഷ്യന്‍ സ്‌കൂളിന് മുന്നിലുള്ള സ്റ്റാന്റിലുള്ള ഓട്ടോക്കാര്‍ വാങ്ങുന്നതിലും കൂടുതലാണ് കെഎസ്ആര്‍ടിസിക്ക് മുന്നിലെ സ്റ്റാന്റിലെ ഓട്ടോക്കാര്‍ വാങ്ങുന്നത്. എന്നാല്‍ സ്റ്റേഡിയം സ്റ്റാ ന്റിലെ സ്ഥിതിയും മറിച്ചല്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഇവിടുന്ന് മുനിസിപ്പല്‍ സ്റ്റാന്റിലേക്ക് 20 രൂപയാണെന്നിരിക്കെ 25 ഉം 30 ഉം വാങ്ങുന്നവരുണ്ട്. ഇതിനു പുറമെ സു ല്‍ത്താന്‍പേട്ടയിലെ ഗതാഗത പരിഷ്‌കാരം മുതലെടുത്ത് അമിത പണം ഈടാക്കുന്നവരാണിപ്പോള്‍ കൂടുതലും. എച്ച്പിഒ റോഡില്‍ നിന്നും ജില്ലാശുപത്രിയിലേക്ക് നേരത്തെ 20 രൂപ നല്‍കിയിരുന്നിടത്തിപ്പോള്‍ 30 ഉം 40 ഉം രൂപയാണ് വാങ്ങുന്നത്. എച്ച്പിഒ റോഡില്‍ നിന്നും ജില്ലാശുപത്രിയിലേക്കുള്ള യാത്രക്കാരെ സുല്‍ത്താന്‍പേട്ടയിലെ ഗതാഗത പരിഷ്‌കാരം പറഞ്ഞാണ് കൊള്ളയടിക്കുന്നത്. സ്റ്റേഡിയം, കെഎസ്ആര്‍ടിസി, ടൗണ്‍സ്റ്റാന്റ് എന്നിവിടങ്ങളില്‍ പ്രീപെയ്ഡ് ഓട്ടോ സ്റ്റാന്റില്ലാത്തതാണ് ഓട്ടോക്കാരുടെ പകല്‍ കൊള്ളയ്ക്കു കാരണം. സ്റ്റേഡിയം അംഗീകൃത ഓട്ടോസ്റ്റാ ന്റുണ്ടെങ്കിലും സ്റ്റാന്റിനു പുറത്തും ഓട്ടോസ്റ്റാന്റുണ്ട്. അനുദിനം കൂടുന്ന ഇന്ധന വിലയും ഒരു വശത്ത് അമിത വാടകക്ക് കാരണമാവുമ്പോള്‍ നഗരത്തിലെ ഗതാഗത പരിഷ്‌ക്കാരങ്ങളും ഓട്ടോക്കാരുടെ പകല്‍ക്കൊള്ളക്ക് കാരണമാവുകയാണ്. ടൗണ്‍ പെര്‍മിറ്റുള്ളവണ്ടികളില്‍ മീറ്റര്‍ നിര്‍ബന്ധമാണെന്നിരിക്കെ മിക്ക വണ്ടികളിലും പ്രവര്‍ത്തന രഹിതമായി മീറ്ററുകളുമായാണ് സര്‍വീസ് നടത്തുന്നത്. മീറ്ററിടാത്തതിനാല്‍ ചോദിക്കുന്ന അമിത വാടകയെപ്പറ്റി യാത്രക്കാരും ഡ്രൈവര്‍മാരും തമ്മിലുള്ള സംഘര്‍ഷം പതിവായിരിക്കുകയാണ്. ഇതിനു പുറമെയാണ് രാത്രി 7 മണി കഴിഞ്ഞാലുള്ള അമിതവാടകയീടാക്കിയുള്ള സര്‍വീസ്. ഇത്തരത്തില്‍ രാപ്പകലന്യേ ഓട്ടോക്കാര്‍ യാത്രക്കാരെ കൊള്ളയടിക്കുമ്പോഴും ബന്ധപ്പെട്ടവര്‍ നടപടിയെടുക്കാത്ത തിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്.

RELATED STORIES

Share it
Top