യാത്രക്കാരിയെ ആക്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

ആലുവ: കഴിഞ്ഞ ദിവസം ആലുവ നഗരത്തില്‍  അമിത യാത്രകൂലി ഈടാക്കിയത് ചോദ്യം ചെയ്ത യാത്രക്കാരിയെ ക്രൂരമായി മര്‍ദ്ദിച്ച ഓട്ടോഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ്
ചെയ്തു. കുട്ടമശേരി കുന്നശേരിപള്ളം വീട്ടില്‍ അബ്ദുള്‍ ലത്തീഫി(32)ന്റെ ലൈസന്‍സാണ് സസ്‌പെന്റ് ചെയ്തത്.
ഇയാള്‍ ഓടിച്ച സഹോദരന്റെ ഓട്ടോറിക്ഷയുടെ പെര്‍മിറ്റും റദ്ദാക്കി.
ആലങ്ങാട് കളപ്പറമ്പില്‍ ജോസഫിന്റെ ഭാര്യ നീത(37) യാണ് ആക്രമണത്തിനിരയായത്. വെള്ളിയാഴ്ച പോലിസില്‍ കീഴടങ്ങിയ പ്രതിയെ നീത തിരിച്ചറിഞ്ഞിരുന്നു.
തെളിവെടുപ്പിനായി ജീവാസ് സ്‌കൂളിലെത്തിക്കുകയും ചെയ്തു. പ്രതിയെ മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

RELATED STORIES

Share it
Top