യാത്രക്കാരന്് നടുറോഡില്‍ പോലിസ് മര്‍ദനം

കോട്ടക്കല്‍: നടുറോഡില്‍ കാര്‍ യാത്രക്കാരന് പോലിസ് മര്‍ദനം. ഗവര്‍ണര്‍ പി സദാശിവനു വഴിയൊരുക്കുകയായിരുന്ന എഎസ്‌ഐ ആണു കാര്‍ ഡ്രൈവര്‍ ജനാര്‍ധനനെ മര്‍ദിച്ചത്. പൊന്നാനിയിലേക്കു പോവുകയായിരുന്ന ഗവര്‍ണറുടെ വാഹനവ്യൂഹം വരുന്നതുകണ്ട ജനാര്‍ധനന്‍ തന്റെ കാര്‍ ഒതുക്കി നിര്‍ത്തി. തുടര്‍ന്ന് ഒരു പോലിസ് വാഹനം പോയതിനുശേഷം സൈഡാക്കുന്നതിനായി അല്‍പം മുന്നോട്ടുനീക്കി. അവിടെയുണ്ടായിരുന്ന ബൈക്കിനോട് ചേര്‍ത്ത് നിര്‍ത്തിയെന്നും തുടര്‍ന്ന് രണ്ട് പോലിസ് വാഹനങ്ങള്‍ കടന്നുപോയെന്നും ജനാര്‍ധനന്‍ പറഞ്ഞു. അതിനുശേഷം അവിടെയുണ്ടായിരുന്ന എഎസ്‌ഐ വന്ന് സൈഡാക്കാനറിയില്ലേ എന്നു പറഞ്ഞു മൂക്കിനിടിക്കുകയായിരുന്നു.  മൂക്കിനു പരിക്കേറ്റ ഇദ്ദേഹത്തെ ചങ്കുവെട്ടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലിസിനെതിരേ ജില്ലാ പോലിസില്‍ പരാതി നല്‍കി.

RELATED STORIES

Share it
Top