യഹ്‌യ അയ്യാശ് ജയിലനുഭവങ്ങള്‍ പറയുന്നു

അറസ്റ്റുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വിശദീകരിക്കാമോ അറസ്റ്റിനെ സംബന്ധിച്ച കാര്യങ്ങള്‍ പത്രങ്ങളിലും മറ്റും വന്നതാണ്. 2008 ഫെബ്രുവരി 18നാണ് എന്നെ പോലിസ് കൂട്ടിക്കൊണ്ടുപോവുന്നത്. അവര്‍ പോലിസുകാരാണെന്ന് അറിയിക്കുകയും ഐഡന്റിറ്റി കാര്‍ഡ് കാണിക്കുകയും ചെയ്ത ശേഷമാണ് കൂട്ടിക്കൊണ്ടുപോയത്. ഒരു തിങ്കളാഴ്ച രാത്രിയിലായിരുന്നു അത്. പിന്നീട് ഫെബ്രുവരി 21 വ്യാഴാഴ്ചയാണ് അവര്‍ തിരിച്ചുകൊണ്ടുവന്ന് വീട് റെയ്ഡ് നടത്തുന്നത്. അന്നാണ് അറസ്റ്റ് ഔദ്യോഗികമായി തീരുമാനിച്ചു നടപ്പാക്കുന്നത്. ശനിയാഴ്ച രാവിലെയാണ് കോടതിയില്‍ ഹാജരാക്കിയത്. പോലിസ് കസ്റ്റഡിക്കു വേണ്ടിയുള്ള ആവശ്യം ജഡ്ജി അംഗീകരിച്ചു. 14 ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. പോലിസ് നാര്‍കോ ടെസ്റ്റ്, പോളിഗ്രാഫ് ടെസ്റ്റ്, ബ്രെയിന്‍ മാപ്പിങ് എന്നീ മൂന്നു പരിശോധനകള്‍ക്കുമുള്ള അനുവാദം അപ്പോള്‍ തന്നെ കോടതിയില്‍നിന്ന് വാങ്ങി. ഔദ്യോഗികമായ രേഖകളില്‍ തിയ്യതി വേറെയാണ് കാണിച്ചിരുന്നതെങ്കിലും ഈ ടെസ്റ്റുകള്‍ക്ക് അനുവാദം വാങ്ങുന്നത് ഫെബ്രുവരി 23 ശനിയാഴ്ച തന്നെയായിരുന്നു.

യഹ്‌യ അയ്യാശ്/ അന്‍സ്വാഫ് മുഹമ്മദ്

സ്വന്തമായി സോഫ്റ്റ്‌വെയര്‍ സ്ഥാപനം തുടങ്ങാനുളള തീരുമാനത്തിനെതിരേ താന്‍ ജോലിചെയ്തിരുന്ന അമേരിക്കന്‍ കമ്പനിയും പോലിസും ചേര്‍ന്നു നടത്തിയ ഒത്തുകളിയുടെ ഫലമായി ഹുബ്ലി സ്‌ഫോടന ഗൂഢാലോചന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറും സാമൂഹിക പ്രവര്‍ത്തകനുമായ യഹ്‌യ അയ്യാശ് തടവിലാക്കപ്പെട്ടു. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം നിരപരാധിത്വം തെളിയിച്ച് ജയില്‍ മോചിതനായി. യഹ്‌യ അയ്യാശ് തേജസ് പ്രതിനിധിയുമായി നടത്തിയ സംഭാഷണം


yahaനിരപരാധിത്വം തെളിയിച്ച്്, ജയില്‍മോചിതനായ താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഒരു പരീക്ഷണ കാലഘട്ടത്തിനു ശേഷം പുതിയൊരു ഘട്ടത്തിലേക്കു വരുകയാണ്. തീര്‍ച്ചയായും പ്രയാസത്തോടൊപ്പം എളുപ്പമുണ്ട് എന്നു ഖുര്‍ആന്‍ പറയുന്നു. അനുഗ്രഹങ്ങളിലൂടെയും വിപത്തുകളിലൂടെയും പരീക്ഷിക്കുമെന്നും ഖുര്‍ആന്‍ പറയുന്നുണ്ട്. ആരെ, എങ്ങനെയാണ് പരീക്ഷിക്കേണ്ടത് എന്നത് അല്ലാഹുവിന്റെ തീരുമാനമാണ്. നാമല്ല അതു തീരുമാനിക്കുക. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പരീക്ഷണം ഒരനുഗ്രഹമാണ്. 'മുസ്‌ലിമിന്റെ കാര്യം അദ്ഭുതമാണ്. അവന് നന്മ വന്നുഭവിച്ചാലും വിപത്തുകള്‍ സംഭവിച്ചാലും അവനെ അല്ലാഹുവിലേക്ക് അടുപ്പിക്കാനേ അവ കാരണമാവൂ' എന്ന അര്‍ഥത്തില്‍ ഒരു നബിവചനമുണ്ട്. പരീക്ഷണങ്ങളെ ക്ഷമാപൂര്‍വം തരണം ചെയ്യണമെന്നാണു പറയാനുള്ളത്. അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിക്കുക. പരിതോവസ്ഥകളെ മാറ്റിമറിക്കാനുള്ള കഴിവ് അവനുണ്ട്. ? ഏഴു വര്‍ഷം താങ്കള്‍ക്ക് തടവില്‍ കഴിച്ചുകൂട്ടേണ്ടിവന്നു.

വേറെയും നിരവധി പേര്‍ക്കും ഈ അനുഭവമുണ്ട്. ഒരുപാട് ജീവിതങ്ങളാണ് ഇങ്ങനെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്തടവുജീവിതം കൊണ്ട് കുറേ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. അതില്‍ മുഖ്യമായത് സമയമാണ്. നമുക്ക് ആവശ്യമായത് ചെയ്യാനുള്ള സാഹചര്യം ലഭ്യമാവുകയെന്നതാണ് സ്വാതന്ത്ര്യം. നാം ആഗ്രഹിക്കുന്നതു ചെയ്യാനുള്ള അവസരം. സ്വാതന്ത്യം നിഷേധിക്കപ്പെടുന്നതിലൂടെ പരിമിതമായ ഒരവസ്ഥയിലേക്കു നമുക്ക് ചുരുങ്ങേണ്ടിവരും. അതു പലപ്പോഴും ആത്മസംഘര്‍ഷത്തിനിടയാക്കും. തടവില്‍ സമയം കുറേ കിട്ടുന്നുണ്ട്. പക്ഷേ, ഉപയോഗപ്പെടുത്താന്‍ കഴിയില്ല. പുറത്തായിരുന്നപ്പോള്‍ സമയമില്ല കാര്യങ്ങള്‍ ചെയ്യാന്‍ എന്ന അവസ്ഥയായിരുന്നു. എന്നാല്‍, എനിക്കും കൂടെയുണ്ടായിരുന്നവര്‍ക്കും കുറേയൊക്കെ സമയം ഉപയോഗപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. ഏഴു കൊല്ലം പൂര്‍ണമായും പാഴായെന്നു കരുതുന്നില്ല. ഖുര്‍ആന്‍ മനപ്പാഠമാക്കാന്‍ ശ്രമിച്ചു. എനിക്ക് പൂര്‍ത്തിയാക്കാന്‍ പറ്റിയിട്ടില്ല. കൂടെയുണ്ടായിരുന്ന അന്‍സാര്‍, ശാദുലി, ശിബ്‌ലി തുടങ്ങി ഒരുപാടു പേര്‍ക്ക് ഖുര്‍ആന്‍ പൂര്‍ണമായി ഹൃദിസ്ഥമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ?പോലിസുകാര്‍ ഈ പരിശോധനകള്‍ക്കു വേണ്ടിയുള്ള അപേക്ഷ നല്‍കുന്നതും രേഖകളില്‍ ഒപ്പിട്ടുകൊടുക്കുന്നതും എല്ലാം അന്നുതന്നെ. ചോദ്യം ചെയ്യലില്‍ സഹകരിക്കുന്നില്ല, വിവരങ്ങള്‍ ഒളിപ്പിക്കുന്നുണ്ട് എന്നു പറഞ്ഞിട്ടല്ല നാര്‍കോ തുടങ്ങിയ പരിശോധനകള്‍ക്ക് പോലിസ് അനുവാദം വാങ്ങുന്നത്. ആദ്യം തന്നെ തീരുമാനിച്ചതാണ് നാര്‍കോ ചെയ്യണമെന്ന്. ഞങ്ങളെ എല്ലാവരെയും നാര്‍കോ ചെയ്യുക എന്നത് ഒരു ട്രെന്‍ഡായി മാറിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല നാര്‍കോയില്‍ ചോദിച്ചത്. ഇതുവരെ ഇന്ത്യയിലുണ്ടായ തെളിവു ലഭിക്കാത്ത കേസുകള്‍ക്കു പിന്‍ബലം കാണാനാണ് നാര്‍കോയിലൂടെ അവര്‍ ശ്രമിച്ചത്. അബോധാവസ്ഥയില്‍ ഞങ്ങള്‍ പറയുകയായിരുന്നില്ല, തങ്ങള്‍ക്ക് ആവശ്യമായ രൂപത്തില്‍ ഞങ്ങളെക്കൊണ്ട് പറയിക്കുകയാണു ചെയ്തത്. ഉദ്ദേശിക്കുന്ന ഉത്തരം പറയിക്കുന്നവിധം അവര്‍ ചോദ്യംചെയ്യുകയായിരുന്നു. നിയമപ്രകാരം തന്നെ നാര്‍കോ ടെസ്റ്റ് റിപോര്‍ട്ട് തെളിവാകുന്നില്ല. പക്ഷേ, ഞങ്ങളുടെ കേസില്‍ അത് തെളിവായി അംഗീകരിപ്പിക്കാന്‍ അന്വേഷകസംഘം പരമാവധി ശ്രമിച്ചു. റിപോര്‍ട്ടിന്റെ കോപ്പി ഇതുവരെ ഞങ്ങളുടെ കൈയില്‍ കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ വായിക്കാന്‍ സാധിച്ചിട്ടില്ല. ആ റിപോര്‍ട്ട് തെളിവായി സ്വീകരിച്ചിട്ടില്ല എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. എത്രത്തോളം ജഡ്ജി അതു പരിഗണിച്ചിട്ടുണ്ട് എന്നറിയില്ല. ഈയൊരു സംശയമാണുള്ളത്: വക്കീല്‍ 'പ്രോസിക്യൂഷനു യാതൊരു തെളിവും ഹാജരാക്കാന്‍ സാധിച്ചിട്ടില്ല' എന്നു വാദിച്ചപ്പോള്‍, 'നാര്‍കോയില്‍ ഇതൊക്കെ പറഞ്ഞിട്ടുണ്ടല്ലോ, അതിനെന്താ മറുപടി' എന്നു ജഡ്ജി പല പ്രാവശ്യം ചോദിക്കുകയുണ്ടായി. നാര്‍കോയില്‍ത്തന്നെ ഇവര്‍ പല തരത്തിലുള്ള തിരിമറികളും നടത്തി. എഫ്.എസ്.എല്‍. (ഫോറന്‍സിക് സയന്‍സ് ലബോറട്ടറി) എന്ന സ്വതന്ത്ര ബോഡിയെ ഏല്‍പ്പിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്.

എഫ്.എസ്.എല്‍. പോലിസില്‍നിന്നു വ്യത്യസ്തമായ ഒരു ബോഡിയാണ്. ഇതിലെ വിദഗ്ധര്‍ സ്വതന്ത്രമായ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കണമെന്നാണ് നിയമം. അല്ലെങ്കില്‍ പോലിസുകാര്‍ തന്നെ മതിയല്ലോ. പക്ഷേ, ഈ കേസില്‍ പോലിസുകാര്‍ക്ക് വേണ്ട വിധത്തിലുള്ള റിപോര്‍ട്ടുകള്‍ കൊടുക്കുന്ന ഒരു സ്ഥാപനമായിട്ട് എഫ്.എസ്.എല്‍. മാറുകയാണുണ്ടായത്. റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിനു പകരം എഫ്.എസ്.എല്‍. നാര്‍കോ ടെസ്റ്റിന്റെ സി.ഡി. തന്നെ പോലിസിനെ ഏല്‍പ്പിക്കുകയാണു ചെയ്തത്. റിപോര്‍ട്ട് ഉണ്ടാക്കി, അതിന്റെ കൂടെ സി.ഡി. സമര്‍പ്പിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, അത് കണ്ടുകഴിഞ്ഞ ഉടനെ പോലിസ് എഫ്.എസ്.എല്ലിനെ സി.ഡി. തിരിച്ചേല്‍പ്പിക്കുകയല്ല ചെയ്തത്. മാസങ്ങളോളം പോലിസ് അത് അധീനത്തില്‍ വച്ചു. ആ സി.ഡി. ഉപയോഗിച്ചാണ് എഫ്.എസ്.എല്‍. റിപോര്‍ട്ട് ഉണ്ടാക്കിയത്. ആറു മാസം കഴിഞ്ഞാണ് സി.ഡി. തിരിച്ചുകൊടുത്തത്. അതിനിടയ്ക്ക് സി.ഡിയില്‍ വേണ്ട വിധത്തില്‍ എഡിറ്റിങ് നടന്നിട്ടുണ്ടാകുമെന്നു നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. അല്ലെങ്കില്‍ സി.ഡി. തിരിച്ചുകൊടുക്കാന്‍ എന്തിനാണ് ഇത്രയും വൈകിച്ചത്?സി.ഡി. തിരിച്ചു ലഭിക്കും വരെ എഫ്.എസ്.എല്‍. റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുമില്ല. ഞങ്ങളുടെ വക്കീല്‍ ഈ പോയിന്റ് വളരെ ശക്തമായി ഉന്നയിക്കുകയുണ്ടായി.അതിന്റെ കൂടെ നടന്ന മറ്റൊരു സംഗതിയുണ്ട്. നാര്‍കോ റിപോര്‍ട്ട് മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്തു എന്നതായിരുന്നു അത്. നാര്‍കോയില്‍ അതു പറഞ്ഞു, ഇതു പറഞ്ഞു എന്ന് മീഡിയ ഞങ്ങള്‍ക്കെതിരില്‍ വിപുലമായ പ്രചാരണം നടത്തിയിരുന്നു. സാധാരണ ജനങ്ങള്‍ക്ക് പത്രങ്ങളില്‍ വരുന്നതാണ് സത്യം. പത്രക്കാര്‍ക്കു നാര്‍കോയില്‍ വന്നത് സത്യം. യഥാര്‍ഥത്തില്‍ ഒരടിസ്ഥാനവുമില്ലാത്ത ഒരുപാടു കഥകള്‍ നാര്‍കോയിലൂടെ ഞങ്ങളെക്കൊണ്ട് പറയിപ്പിച്ചിട്ടുണ്ട്. 14 ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ പോളിഗ്രാഫിക് ടെസ്റ്റ്, നാര്‍കോ എന്നിവ നടത്തി. പല സ്ഥലങ്ങളിലും എന്നെ കൊണ്ടുപോയി തെളിവുണ്ടാക്കാന്‍ ശ്രമിച്ചു. ഞാന്‍ സംഭവസ്ഥലങ്ങള്‍ കാണിച്ചുകൊടുത്തു എന്നു പറഞ്ഞുണ്ടാക്കി. യഥാര്‍ഥത്തില്‍ ആ സ്ഥലങ്ങള്‍ ഞാന്‍ മുമ്പു കണ്ടിട്ടില്ല. എന്നാല്‍, രേഖയില്‍ സംഭവസ്ഥലങ്ങള്‍ ഞാന്‍ കാണിച്ചുകൊടുത്തു എന്നാണ് അവര്‍ എഴുതിച്ചേര്‍ത്തത്. പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ബെല്‍ഗാം ജയിലിലേക്കയച്ചു. അവിടെ ഒമ്പതു മാസം കഴിച്ചുകൂട്ടി. 26/11 നടന്നത് അതേ സന്ദര്‍ഭത്തിലാണല്ലോ. 26/11 സംഭവത്തിന്റെ പ്രതികാരമെന്നോണം ജയിലിനകത്ത് ഞങ്ങള്‍ക്കു നേരെ ലാത്തിച്ചാര്‍ജ് നടത്തി. 26/11ലെ മുംബൈ ബ്ലാസ്റ്റിന്റെ കാരണം പറഞ്ഞുകൊണ്ടുതന്നെയായിരുന്നു മര്‍ദ്ദനം. ദേശസ്‌നേഹത്തിന്റെ പേരില്‍ അവര്‍ പ്രകോപിതരാവുകയായിരുന്നു. സെക്യൂരിറ്റിക്കെതിരേയുള്ള നീക്കങ്ങള്‍ നടത്തിയെന്നു പറഞ്ഞാണ് അവര്‍ മര്‍ദ്ദനത്തെ ന്യായീകരിച്ചത്. ചെറിയൊരു കാരണവും അവര്‍ക്കു വീണുകിട്ടി. രാവിലെ എഴുന്നേറ്റുവന്നാല്‍ എല്ലാവരും എണ്ണമെടുക്കാന്‍ വരിവരിയായി ഇരിക്കണം. പനിയായിരുന്ന ഒരാളോട് എഴുന്നേല്‍ക്കാന്‍ പറഞ്ഞു. അയാള്‍ സുഖമില്ല എന്നു മറുപടി പറഞ്ഞു. വീണ്ടും എഴുന്നേല്‍ക്കാന്‍ നിര്‍ബന്ധിച്ചു. അപ്പോള്‍ അയാള്‍ സെക്യൂരിറ്റി പോലിസിനെ ചീത്തപറഞ്ഞു. ഈ കാരണം പറഞ്ഞ് എല്ലാ സ്റ്റാഫിനെയും കൂട്ടിക്കൊണ്ടുവന്നു. അവര്‍ എല്ലാവരെയും പൊതിരേ തല്ലി. ആദ്യം ഞങ്ങളെ സെല്ലില്‍ ഹൈ സെക്യൂരിറ്റി സോണിലായിരുന്നു പാര്‍പ്പിച്ചിരുന്നത്.

ykവധശിക്ഷയ്ക്ക് വിധിച്ചവരെ പാര്‍പ്പിക്കുന്ന സെല്ലില്‍ വീരപ്പന്റെ നാലു കൂട്ടുകാര്‍ സഹതടവുകാരായി ഉണ്ടായിരുന്നു. പിന്നീട് ദീന്‍ദാര്‍ അന്‍ജുമന്‍ ചര്‍ച്ച് ബ്ലാസ്റ്റ് കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 11 പേര്‍ വന്നപ്പോള്‍ സ്ഥലമില്ലാതായതിനാല്‍ ഞങ്ങളെ തൊട്ടപ്പുറത്തുള്ള ബാരക്കുകളിലേക്കു മാറ്റി. 23 പേരുണ്ടായിരുന്നു ഞങ്ങള്‍. രണ്ടു ബാരക്കുകളിലായി ഞങ്ങളെ വീതിച്ചു. സെക്യൂരിറ്റിയെ ചീത്ത വിളിച്ചയാള്‍ തെറ്റുചെയ്തിട്ടുണ്ടെന്ന് ഞങ്ങളെല്ലാവരും സമ്മതിച്ചു. എന്നാല്‍പ്പിന്നെ അയാളെ ശിക്ഷിച്ചാല്‍ മതിയായിരുന്നു. യഥാര്‍ഥത്തില്‍ 26/11ന്റെ പ്രതികാരമാണു നടന്നത്. അതിനൊരു കാരണം അയാള്‍ ഉണ്ടാക്കിക്കൊടുത്തു. ആദ്യം എന്നെ പാര്‍പ്പിച്ചതിനടുത്ത ബാരക്കിലാണ് അടി നടന്നത്. മുപ്പതോളം ഉദ്യോഗസ്ഥര്‍ ഉണ്ടാകും. അടി കൊള്ളാനുള്ളത് പത്തോ പതിനൊന്നോ പേര്‍. ഓരോരുത്തരെയും മൂന്ന് ഉദ്യോഗസ്ഥര്‍ ചേര്‍ന്നു പ്രഹരിച്ചു. ലൈനില്‍ നിര്‍ത്തി അടിച്ചു. ഫജ്ര്‍ നമസ്‌കാരശേഷമായിരുന്നു ഈ മര്‍ദ്ദനം. ഡിസംബര്‍ മാസമായിരുന്നു. അപ്പുറത്തെ ബാരക്കിലെ അടിബഹളങ്ങളും കരച്ചിലുകളും കേട്ടപ്പോള്‍ ഞങ്ങള്‍ മര്‍ദ്ദനമേല്‍ക്കാന്‍ മാനസികമായി തയ്യാറായി. ഉദ്യോഗസ്ഥര്‍ അടുത്തു വന്നപ്പോള്‍ എന്തിനാണ് അടിക്കുന്നതെന്ന് ഞങ്ങള്‍ ചോദിച്ചു. അതിന് അവരുടെ കൈയില്‍ മറുപടിയുണ്ടായിരുന്നില്ല. ഞങ്ങള്‍ ലൈനിലായിരുന്നില്ല. ഗ്രൂപ്പായാണ് ഞങ്ങളും നിന്നത്. എന്തിനാണ് അടിക്കുന്നതെന്ന ചോദ്യവും മുപ്പത് ഉദ്യോഗസ്ഥരുടെ ആക്രോശവും കൊണ്ട് ബാരക്ക് ശബ്ദമുഖരിതമായി. തുടര്‍ന്ന് അടി തുടങ്ങി. ഒരു റൗണ്ട് അടി എല്ലാവരും കൊണ്ടു.

രണ്ടാമത്തെ റൗണ്ട് അടിക്കുന്നതിനു മുമ്പായി ഞങ്ങള്‍ തക്ബീര്‍ മുഴക്കി. അതോടെ അടി നിര്‍ത്തി അവര്‍ പുറത്തുപോയി. പിന്നീട് സൂപ്രണ്ട് വന്നപ്പോള്‍ എന്തിനാണ് അടിച്ചതെന്നാരാഞ്ഞു. അപ്പുറത്തെ ബാരക്കില്‍ ഒരാള്‍ ചീത്ത പറഞ്ഞതിന് അയാളെയല്ലേ അടിക്കേണ്ടത് എന്നു ചോദിച്ചപ്പോള്‍ സൂപ്രണ്ട് തെറ്റു സമ്മതിക്കുകയും മാപ്പു ചോദിക്കാമെന്നു പറയുകയും ചെയ്തു. തെറ്റു ചെയ്തത് മുഴുവന്‍ സ്റ്റാഫുമാണ്. അവര്‍ക്കെതിരില്‍ ശിക്ഷാനടപടികള്‍ എടുത്താല്‍ ജയില്‍ നടത്തിക്കൊണ്ടുപോവാന്‍ പ്രയാസമാണെന്ന സൂപ്രണ്ടിന്റെ ഏറ്റുപറച്ചിലോടെ ആ പ്രശ്‌നം അവസാനിച്ചു.ഒരാഴ്ചയ്ക്കകം കോടതിയില്‍ ഹാജരാവേണ്ടതുണ്ടായിരുന്നു. കോടതിയില്‍ ഞങ്ങള്‍ ജയിലിനകത്തുണ്ടായ മര്‍ദ്ദനത്തെക്കുറിച്ച് പരാതി ബോധിപ്പിച്ചു. വിശദീകരണം ആവശ്യപ്പെട്ട് കോടതി കത്തെഴുതി. പക്ഷേ, അപ്പോഴേക്കും ഞങ്ങളുടെ സംഘശക്തി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ വ്യത്യസ്ത ജയിലുകളിലേക്കു മാറ്റി.

5 പേരെ ഗുല്‍ബര്‍ഗയിലേക്ക്, 5 പേരെ ബെല്ലാരിയിലേക്ക്, 5 പേരെ ബംഗളൂരുവിലേക്ക്. ബാക്കിയുള്ളവര്‍ ബെല്‍ഗാമില്‍ തന്നെ. കേരളക്കാരെ ഗുല്‍ബര്‍ഗയിലേക്കാണ് മാറ്റിയത്. വീട്ടില്‍ നിന്ന് എത്രയധികം ദൂരത്തേക്കു മാറ്റാനാവും എന്നാണ് അവര്‍ ചിന്തിച്ചത്. പരമാവധി പ്രയാസപ്പെടുത്തുക എന്ന ഉദ്ദേശ്യത്തിലാണ് ഞങ്ങളെ ഗുല്‍ബര്‍ഗയിലേക്കയച്ചത്. പക്ഷേ, അത് ഞങ്ങള്‍ക്ക് ആശ്വാസമാവുകയാണുണ്ടായത്. ആദ്യത്തെ രണ്ടു മാസം കുടുസ്സായിരുന്നു ജീവിതം. കുളിക്കാന്‍ പോലും പലവുരു അനുവാദം ചോദിച്ചാലേ അരമണിക്കൂര്‍ സെല്ലില്‍ നിന്നു പുറത്തേക്കു വിടൂ. നിയമം കണിശമായി നടപ്പാക്കുക എന്നതായിരുന്നു രീതി. ബെല്‍ഗാം ജയിലില്‍ മര്‍ദ്ദനങ്ങളില്‍ പ്രതിഷേധിച്ചതിനാലാണ് ജയില്‍മാറ്റമുണ്ടായത്. പിന്നീട് ഒരു വര്‍ഷത്തിനു ശേഷം എല്ലാവരെയും ബെല്‍ഗാമിലേക്കുതന്നെ തിരിച്ചുകൊണ്ടുവന്നു. ഞാന്‍ മാത്രം ഗുല്‍ബര്‍ഗയില്‍ അവശേഷിച്ചു.

രണ്ടര വര്‍ഷത്തോളം ഞാന്‍ ഗുല്‍ബര്‍ഗയിലായിരുന്നു. തനിച്ചായെന്നത് മാനസികമായി കുറേ പ്രയാസപ്പെടുത്തി. മാത്രമല്ല, കേസ് വിചാരണ തുടങ്ങാന്‍ താമസമുണ്ടാവാനും ഈ ഒറ്റപ്പെടല്‍ കാരണമായിട്ടുണ്ട്. ഈ രണ്ടര വര്‍ഷത്തില്‍ ഒരിക്കല്‍ പോലും കോടതിയില്‍ ഹാജരാക്കിയില്ല. അവിടെനിന്ന് പോലിസ് എസ്‌കോര്‍ട്ട് കിട്ടില്ല എന്നാണു പറഞ്ഞിരുന്നത്. വീഡിയോയില്‍ ഹാജരാക്കിയാണ് അവസാനം ഗുല്‍ബര്‍ഗയില്‍ നിന്ന് ഹുബ്ലി കോടതിയിലേക്ക് കേസ് ചാര്‍ജ് ചെയ്തത്. ഗുജറാത്തില്‍ കൊണ്ടുപോയവരെ വീഡിയോ മുഖേന ഹാജരാക്കി ചാര്‍ജ് ചെയ്തു. കാരണം, അവര്‍ക്ക് വേറെ മാര്‍ഗമുണ്ടായിരുന്നില്ല. എന്നെ കൊണ്ടുവരാമായിരുന്നു. എന്നാല്‍ കൊണ്ടുവന്നില്ല. പിന്നീട്, തിരിച്ചുകൊണ്ടുവന്ന് ബെല്‍ഗാമിലേക്ക്. ആറു മാസത്തിനു ശേഷം ഹുബ്ലിക്കടുത്ത് ദര്‍വാഡയിലേക്കു മാറ്റി.

അത് ഞങ്ങള്‍ക്ക് അനുകൂലമായ ഒരു നടപടിയായിരുന്നു. കേസ് ഹുബ്ലി കോടതിയിലായിരുന്നതിനാല്‍ അതു സൗകര്യപ്രദമായി. അവസാനത്തെ മൂന്നു വര്‍ഷമാണ് ദര്‍വാഡ ജയിലില്‍ കഴിഞ്ഞത്. ദര്‍വാഡയിലെത്തിയപ്പോള്‍ അവിടത്തെ ലൈബ്രറി ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സാധിച്ചു. മാത്രമല്ല, ഫുട്‌ബോള്‍, ക്രിക്കറ്റ് തുടങ്ങിയ കളികള്‍ക്കും അവിടെ സൗകര്യവും സംവിധാനവുമുണ്ട്. ഇതൊക്കെ കുറേ ആശ്വാസം നല്‍കിയ ഘടകങ്ങളായിരുന്നു. കേസ് നീണ്ടുപോകുന്നു എന്നതായിരുന്നു ഏറ്റവും വലിയ പ്രശ്‌നം. 2010 നവംബറിലാണ് വിചാരണ തുടങ്ങുന്നത്. 2008 ജനുവരി 30നു കേസ് തുടങ്ങി അവസാനത്തെ നാലു വര്‍ഷമാണ് വിചാരണ നടന്നത്. 2011 ജൂലൈ മുതല്‍ 138 സെഷന്‍ വിചാരണ നടന്നു.

ജൂലൈ മുതല്‍ ഡിസംബര്‍ വരെയായി 107 സാക്ഷികളെ വിസ്തരിച്ചു. ബംഗളൂരുകാരനായ ഷമീറിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. അതോടെ ഞാനും ജാമ്യത്തിന് അപേക്ഷിച്ചു. ഹയര്‍ കോടതി ജാമ്യം നല്‍കിയാല്‍ അതേ കേസില്‍ അതേ നിലവാരത്തിലുള്ളവര്‍ക്ക് താഴേകോടതി ജാമ്യം അനുവദിക്കണമെന്നാണു നിയമം. എ വണ്‍ പ്രതിക്ക് (പ്രധാന പ്രതി) ഹൈക്കോടതിയില്‍ ജാമ്യം കിട്ടിയാല്‍ അതേ നിലവാരത്തിലുള്ള പ്രതിക്ക് സെഷന്‍സ് കോടതിയില്‍ ജാമ്യം ലഭിക്കണം. ഷമീര്‍ 12ാം പ്രതിയായിരുന്നു. എന്റെ അതേ നിലവാരത്തിലായിരുന്നു ഷമീര്‍. അതേ നിലവാരത്തിലായ എനിക്കും ജാമ്യം കിട്ടുമായിരുന്നു. പക്ഷേ, വേഗം കൂട്ടി, കേസ് ഉടനെ തീരുമെന്ന പ്രതീതിയുണ്ടാക്കിയതിനാല്‍, ഇനി ജാമ്യത്തിന്റെ ആവശ്യമില്ല എന്നായി. അതോടെ ജാമ്യം നിഷേധിച്ചു. ജാമ്യം നിഷേധിച്ചതോടെ വിചാരണയും മന്ദഗതിയിലായി. ഏകദേശം നിലച്ച മട്ടായി. കേസ് ദിനേന നടത്തി പെട്ടെന്നു തീര്‍ക്കണമെന്ന ഓര്‍ഡറായിരുന്നു ഹൈക്കോടതി ജാമ്യത്തിനു പകരമായി സെഷന്‍ കോടതിക്ക് നല്‍കിയത്. 17 ദിവസം കൊണ്ട് 107 സാക്ഷികളെ വിസ്തരിച്ച വിചാരണ, ഈ ജാമ്യം നിഷേധിച്ച ഓര്‍ഡര്‍ ലഭിച്ചതോടെ മന്ദഗതിയിലാക്കി. മാസത്തില്‍ മൂന്നു ദിവസമെന്ന നിലയ്ക്കായിരുന്നു വിചാരണ. പിന്നീട് സാക്ഷികള്‍ വരുന്നില്ലെന്നു പറഞ്ഞ് മാസത്തില്‍ ഒന്നോ രണ്ടോ ദിവസങ്ങളായി പരിമിതപ്പെടുത്തുകയായിരുന്നു. ആറു മാസത്തെ അതിവേഗ വിചാരണക്കാലത്ത് സാക്ഷികള്‍ നേരത്തേ വന്നു കാത്തുനില്‍ക്കാറായിരുന്നു. വൈകുന്നേരമാവുന്നതോടെ സമയമില്ലാത്തതിനാല്‍ സാക്ഷികളെ മടക്കിയയക്കാറായിരുന്നു അന്ന്.YAHYAAAഒരു വര്‍ഷത്തിനു ശേഷം കേസ് സ്പീഡപ് ചെയ്തിട്ടില്ല, അതിനാല്‍ ജാമ്യമനുവദിക്കണമെന്നു പറഞ്ഞു വീണ്ടും ഹൈക്കോടതിയില്‍ പോയി. ജഡ്ജി ജാമ്യം അനുവദിക്കുമെന്നായപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എട്ടോ പത്തോ മാസങ്ങള്‍ കൊണ്ട് കേസ് തീരാന്‍ പോവുകയാണെന്ന് അറിയിച്ചു. 2012 ജനുവരിയിലാണ് ഈ സംഭവം. അതോടെ ഹൈക്കോടതി എട്ടു മാസം കൊണ്ട് തീര്‍ക്കാന്‍ ഓര്‍ഡര്‍ നല്‍കി വീണ്ടും ജാമ്യം നിഷേധിച്ചു. ആ എട്ടു മാസം വി.സി. (വീഡിയോ കോണ്‍ഫറന്‍സ്) കാമറ കേടാണെന്നു പറഞ്ഞ് കേസ് നടത്തിയതേയില്ല. മാര്‍ക്കറ്റില്‍ 250ഓ 300ഓ രൂപയ്ക്ക് കിട്ടാവുന്ന കാമറയാണത്. ആ എട്ടു മാസം കേസ് തീരേ നടക്കാതെപോയി. അതോടെ എന്റെ കൂടെയുണ്ടായിരുന്ന ഒരാള്‍ ജാമ്യത്തിനപേക്ഷിച്ചു. അപ്പോള്‍ ഹൈക്കോടതി നാലു മാസം കൂടി തരാം, ഇനി എക്‌സ്റ്റന്‍ഷന്‍ അനുവദിക്കില്ല എന്നു താക്കീതു നല്‍കി വിചാരണ പുനരാരംഭിച്ചു. വീണ്ടും ഒന്നര കൊല്ലത്തോളം കൊണ്ടുപോയി. അങ്ങനെ 2013 മുതല്‍ 15 വരെ നീണ്ടു. ഇപ്പോള്‍ 2015ല്‍ പൂര്‍ത്തിയാക്കി. ? ജയിലനുഭവങ്ങള്‍ജയില്‍ ഒരു പരീക്ഷണമാണ്. വ്യക്തികളുടെ സ്വഭാവം അറിയണമെങ്കില്‍ ഒപ്പം യാത്ര ചെയ്യുകയോ കൂടെ താമസിക്കുകയോ സാമ്പത്തിക ഇടപാട് നടത്തുകയോ വേണമെന്ന് ഒരു നബിവചനമുണ്ട്. പണ്ടുകാലത്ത് യാത്ര വളരെ പ്രയാസമേറിയതായിരുന്നു.ബുദ്ധിമുട്ടുള്ള അവസരങ്ങളില്‍ മനുഷ്യര്‍ എങ്ങനെ പ്രതികരിക്കുമെന്നതാണ് പ്രശ്‌നം. ജയില്‍ ഒന്നിച്ചു താമസിക്കുന്നതോടൊപ്പം യാത്രയും കൂടിയാണ്. അതാണ് ഏറ്റവും ക്ലേശകരമായത്. ജയില്‍ പരീക്ഷണമായതിനാല്‍ ശക്തമായ ക്ഷമ ആവശ്യമാണ്. ജയില്‍ അച്ചടക്കത്തിന്റെ ഭാഗമായുണ്ടാവേണ്ട ക്ഷമ മാത്രമല്ല. നമ്മള്‍ തമ്മില്‍ത്തമ്മില്‍ തന്നെ ക്ഷമിക്കേണ്ടിവരും. കാരണം, നമ്മള്‍ എല്ലാം തികഞ്ഞവരായിട്ടല്ല ഇസ്‌ലാമിക സംഘടനകളില്‍ ചേരുന്നതും ഇസ്‌ലാമിന്റെ കൊടി പിടിക്കുന്നതുമൊന്നും. ജയില്‍വാസം പോലുള്ള ഒരവസ്ഥയുണ്ടാകുന്നതിനു മുമ്പുതന്നെ സ്വഭാവം സംസ്‌കരിക്കപ്പെടണം. അപ്രതീക്ഷിതമായി പരീക്ഷണങ്ങള്‍ വന്നുഭവിക്കുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാവുക. തയ്യാറെടുപ്പൊന്നുമില്ലാതെ പെട്ടെന്നു പരീക്ഷണം ഏറ്റുവാങ്ങേണ്ടിവന്നാല്‍ വ്യക്തികള്‍ തകര്‍ന്നുപോകും. അതിനാല്‍ മാനസികമായ തയ്യാറെടുപ്പുകള്‍ ഉണ്ടാകേണ്ടതുണ്ട്. ? മുസ്‌ലിം സംഘടനകളുടെ സമീപനംഐക്യപ്പെടാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ പോലും അതിനു സന്നദ്ധമാവാന്‍ മുസ്‌ലിം സംഘടനകള്‍ തയ്യാറായില്ലെന്നതു വേദനിപ്പിക്കുന്ന സംഗതിയാണ്. ? ജയിലിലായ ആദ്യ വര്‍ഷങ്ങളില്‍ നാട്ടുകാരുടെയും മാധ്യമങ്ങളുടെയും സമീപനത്തെക്കുറിച്ച്നാട്ടുകാരുടെ സമീപനം മാധ്യമങ്ങള്‍ ഉണ്ടാക്കുന്നതാണ്. നാട്ടുകാര്‍ക്ക് പ്രത്യേകിച്ചൊരു സമീപനവുമില്ല. മാധ്യമങ്ങള്‍ എന്താണോ പ്രചരിപ്പിക്കുന്നത്, അതിനനുസൃതമാണ് അവരുടെ സമീപനം. കൂടുതല്‍ ഹൈലൈറ്റ് ചെയ്യപ്പെടുന്നതും കൂടുതല്‍ ഒച്ചയുണ്ടാക്കപ്പെടുന്നതുമാണ് സത്യം എന്ന നിലപാടാണ് ജനങ്ങള്‍ക്ക്.

ഫുള്‍പേജ് കവറേജ് കൊടുക്കുന്നതാണ് ചെറിയ കോളത്തില്‍ വരുന്നതിനേക്കാളും സത്യമായി അംഗീകരിക്കപ്പെടുക. അന്ന് അറസ്റ്റിലായ സമയത്ത് കൂടുതല്‍ എഴുതിയവര്‍ ഇന്നു റിലീസായപ്പോള്‍ എഴുത്തില്‍ പിശുക്കു കാണിക്കുന്നുവെന്നു തോന്നുന്നു. മുസ്‌ലിം സംഘടനകളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ഇടപെടലുകളുടെ ഫലമായി നാട്ടുകാര്‍ ബോധവാന്മാരായിട്ടുണ്ട് എന്നതിന്റെ തെളിവായിരുന്നു റിലീസായി വന്ന ദിവസം ലഭിച്ച പൗരസ്വീകരണം.മഞ്ചേരിയിലെ അഡ്വ. കെ.എം. ശരീഫ്, തിരുവനന്തപുരത്തെ അഡ്വ. ഷാനവാസ് തുടങ്ങിയ പേരുകള്‍ പരാമര്‍ശിക്കപ്പെടേണ്ടതാണ്. അഡ്വ. ഷാനവാസാണ് പ്രാഥമികമായി ഈ കേസിന്റെ കാര്യങ്ങള്‍ ചെയ്തത്. അവിടെ ബംഗളൂരുവില്‍ വരുകയും ഹേബിയസ് കോര്‍പസ് നല്‍കുകയും ഫരീദയ്ക്കും ബാപ്പയ്ക്കും പിന്തുണ നല്‍കുകയും ചെയ്തതും അദ്ദേഹമാണ്. വളരെ ഭയാനകമായ സാഹചര്യമായിരുന്നുവല്ലോ ഉണ്ടായിരുന്നത്. നിയമപരമായ പ്രവര്‍ത്തനങ്ങള്‍ കോ-ഓര്‍ഡിനേറ്റ് ചെയ്യാനും മറ്റു സഹായത്തിനുമൊക്കെ കൂടെ വന്നത് ശരീഫ് വക്കീലാണ്. സഹായിച്ച വ്യക്തികള്‍ വേറെയുമുണ്ട്. നിയമസഹായം തന്ന വക്കീലന്മാരെ മാത്രം പറയാം. ഹുബ്ലിയില്‍ ആദ്യാവസാനം കേസ് നടത്തിയ വക്കീലാണ് അഡ്വ. ജലധാര്‍. തുടക്കത്തില്‍ ഉണ്ടായിരുന്ന മൂന്നു കൊല്ലത്തെ ഡിലേ ഒഴിവാക്കി കേസ് തുടങ്ങാന്‍ ശ്രമം നടത്തിയത് ബംഗളൂരുവിലെ അഡ്വ. അനീസാണ്. പിന്നീട് ദര്‍വാഡയിലെ അഡ്വ. ഷീറാലിയെ ഏല്‍പ്പിച്ചു. അഡ്വ. അനീസിന് ബംഗളൂരുവില്‍ നിന്നു വന്നു കേസ് നടത്താനുള്ള പ്രയാസമായിരുന്നു കാരണം. കേസിന്റെ അവസാനം വരെ ഷീറാലിയാണ് കേസ് വാദിച്ചത്. അദ്ദേഹം വന്നതോടെയാണ് സാഹചര്യം കൂടുതല്‍ അനുകൂലമാവുന്നത്.

തേജസ് ദൈ്വവാരിക- മെയ് 16

RELATED STORIES

Share it
Top