യമന്‍: സമാധാനചര്‍ച്ചയില്‍ ഹൂഥികള്‍ പങ്കെടുത്തില്ല

ജനീവ: യുഎന്‍ മധ്യസ്ഥന്റെ നേതൃത്വത്തില്‍ യമനിലെ പ്രശ്‌നപരിഹാരത്തിനുള്ള ചര്‍ച്ചയില്‍ ഹൂഥികള്‍ പങ്കെടുത്തില്ല. മുന്നോട്ടു വച്ച നിബന്ധനകള്‍ അവഗണിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ഹൂഥികള്‍ ചര്‍ച്ചയില്‍ നിന്നു വിട്ടുനിന്നത്. എന്നാല്‍, യമന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ തുടരുമെന്നു യുഎന്‍ അറിയിച്ചു. 24 മണിക്കൂര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സൗദി അനുകൂല ഭരണകൂടം കാത്തിരുന്നിട്ടും ഹൂഥികള്‍ എത്താത്തതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. അതേസമയം, സൗദി സഖ്യസേന ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള നീക്കം തടഞ്ഞെന്നു ഹൂഥി നേതാവ് അബ്ദുല്‍ മലിക് അല്‍ ഹൂഥി പറഞ്ഞു. ജനീവയിലേക്കു പോവാന്‍ സഖ്യസേനയുടെ തടസ്സം കാരണം കഴിഞ്ഞില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. യമനില്‍ മൂന്നു വര്‍ഷമായി സംഘര്‍ഷം തുടരുകയാണ്.

RELATED STORIES

Share it
Top