യമന്‍: യുഎഇക്കെതിരേ അന്വേഷണം വേണം: ആംനസ്റ്റി

സന്‍ആ: ദക്ഷിണ യമനില്‍ യുഎഇ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍. യുഎഇയും യമന്‍ സൈന്യവും ചേര്‍ന്ന് ജയിലുകളില്‍ കഴിയുന്നവരെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും അതിക്രമങ്ങള്‍ നടത്തുന്നുണ്ടെന്നും റിപോര്‍ട്ടുണ്ട്.  ഇവ യുദ്ധക്കുറ്റങ്ങളില്‍പ്പെടും. തടവറകളില്‍ നിന്നു പലരെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായിരിക്കുകയാണ്. ഇതിനായി രാജ്യത്ത് രഹസ്യ തടവറകളുണ്ട്. ചില തടവുകാര്‍ കൊല്ലപ്പെട്ടതായി സംശയിക്കുന്നതായും  റിപോര്‍ട്ടില്‍ പറയുന്നു.  യുഎഇ തടവുകേന്ദ്രങ്ങള്‍ ഉടന്‍ അടച്ചുപൂട്ടണമെന്നും തടവുകാരെ സ്വതന്ത്രരാക്കണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടു. 2016 മാര്‍ച്ച് മുതല്‍ 2018 മേയ് വരെ 51 പേരെയാണ് ജയിലുകളില്‍ നിന്നു കാണാതായതെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്.

RELATED STORIES

Share it
Top