യമനില്‍ സൗദിക്കെതിരേ പ്രക്ഷോഭം

സന്‍ആ: സൗദി സേന രാജ്യം വിടണമെന്നാവശ്യപ്പെട്ട് യമനില്‍ വന്‍ പ്രക്ഷോഭം. യമന്‍ന്റെ കിഴക്കന്‍ പ്രവിശ്യയായ അല്‍ മഹ്‌റയിലാണ് പ്രദേശവാസികള്‍ യമനി, മെഹ്‌റി പതാക ഉയര്‍ത്തി പ്രതിഷേധിക്കുന്നത്.
പൊതുവെ സമാധാനപരമായ മേഖലയാണ് അല്‍ മഹ്‌റ. 2015നു ശേഷമുള്ള സംഘര്‍ഷത്തില്‍ ഇവിടെ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ പ്രദേശത്ത് സൗദി സൈന്യം താവളമുറപ്പിച്ചതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.
ഇത് പ്രദേശത്തെ സംഘര്‍ഷഭൂമിയാക്കാനുള്ള നീക്കമാണെന്ന ഭയത്തിലാണ് നാട്ടുകാര്‍. “പ്രസിഡന്റ് ഹാദിയുടെ പച്ചക്കൊടി കിട്ടിയതു മുതല്‍ പ്രവിശ്യ പ്രധാനമായും സൗദി പട്ടാളത്തിന്റെ പിടിയിലാണ്.’ പ്രദേശവാസിയായ ഉസാമ പറയുന്നു. ഈ നുഴഞ്ഞുകയറ്റക്കാരുടെ സാന്നിധ്യം പ്രവിശ്യയുടെ ഭാവി സംബന്ധിച്ച ആശങ്കകള്‍ ഉയരാനിടയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗസ്തില്‍ യെമനി പ്രസിഡന്റ് അബ്ദ് റബ്ബു മന്‍സൗര്‍ ഹാദി പ്രവിശ്യ സന്ദര്‍ശിക്കുകയും സൗദി സാന്നിധ്യത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനുശേഷം സ്ഥിതി കൂടുതല്‍ വഷളാവുകയായിരുന്നു.

RELATED STORIES

Share it
Top