യമനില്‍ യുഎസ് വ്യോമാക്രമണത്തില്‍ അഞ്ചു മരണംസന്‍ആ: മധ്യയമനില്‍ യുഎസ് നടത്തിയ ഡ്രോണ്‍ (ആളില്ലാ വിമാനം) ആക്രമണത്തില്‍ അല്‍ഖാഇദ അംഗങ്ങളെന്നു കരുതുന്ന അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മഅ്‌രിബ് പ്രവിശ്യയിലേക്ക് ആയുധം കടത്തുകയായിരുന്ന വാഹനത്തിനു നേരെ ഞായറാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായതെന്നു പ്രാദേശിക വാര്‍ത്താ വെബ്‌സൈറ്റായ യമന്‍ ആജല്‍ അറിയിച്ചു. അറേബ്യന്‍ ഉപദ്വീപിലെ പ്രാദേശിക അല്‍ഖാഇദ നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണു കാറെന്ന് സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞദിവസം തെക്കന്‍ സബ്‌വ പ്രവിശ്യയിലുണ്ടായ യുഎസ് വ്യോമാക്രമണത്തില്‍ മൂന്ന് അല്‍ഖാഇദ അംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.

RELATED STORIES

Share it
Top