യമനിലെ ഹൂഥി ആക്രമണം; യുഎഇ ഉേദ്യാഗസ്ഥര്‍ക്കൊപ്പം ചാവക്കാട് സ്വദേശിയുംകൊല്ലപ്പെട്ടതായി സൂചന

ചാവക്കാട്: യമനിലെ ഹുദൈദ മോചിപ്പിക്കാനുള്ള സഖ്യസേനയുടെ പോരാട്ടത്തിനിടയില്‍ ഹൂഥി ആക്രമണത്തില്‍ കൊല്ലപ്പെട്ട യുഎഇ നാവിക ഉദ്യോഗസ്ഥര്‍ക്കൊപ്പം ചാവക്കാട് സ്വദേശിയും ഉള്‍പ്പെട്ടതായി സൂചന. തിരുവത്ര സ്വദേശി കമറുദ്ദീനാണ് (54) യമനിലെ തുറമുഖ നഗരത്തില്‍ നിന്നുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സൂചനയുള്ളത്. 30 വര്‍ഷമായി യുഎഇ പ്രതിരോധ വകുപ്പില്‍ ജീവനക്കാരനാണു കമറുദ്ദീന്‍. ബുധനാഴ്ച രാവിലെയാണു സംഭവം. ഖലീഫ സൈഫ് സായിദ് അല്‍ ഖത്‌രി, അലി മുഹമ്മദ് റാഷിദ് അല്‍ ഹസനി, ഖാമിസ് അബൂള്ള ഖാമിസ് അല്‍ സയൂദി, ഒബൈദ് ഹംദാന്‍ സായിദ് അല്‍ അബ്ദൗലി എന്നിവരാണ് മരിച്ച യുഇഎ നാവികസേന ഉദ്യോഗസ്ഥര്‍. ഇവരോടൊപ്പമുണ്ടായിരുന്ന കമറുദ്ദീന്റെ മരണത്തെക്കുറിച്ച് ബന്ധുക്കള്‍ക്കു വിവരം ലഭിച്ചുവെങ്കിലും ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ചാവക്കാട് തിരുവത്ര കിരാമന്‍കുന്ന് പരേതനായ പുളിക്കല്‍ അബ്ദുര്‍റഹ്മാന്‍ ഹാജിയുടെ മകനാണു കമറുദ്ദീന്‍. ഭാര്യ: ജുമൈല (സീനത്ത്). മക്കള്‍: സുമയ്യ, അമീന. മരുമകന്‍: ഷംസീര്‍ (അബൂദബി).

RELATED STORIES

Share it
Top