യമനിലെ പീഡനം യുഎന്‍ അന്വേഷിക്കണം : ആംനസ്റ്റിന്യൂയോര്‍ക്ക്: യുഎഇയും അതിന്റെ കൂട്ടാളികളായ യമനി സെക്യൂരിറ്റി ഫോഴ്‌സസും നൂറുകണക്കിനു പേരെ കസ്റ്റഡിയില്‍ പീഡിപ്പിച്ചുവെന്ന ആരോപണത്തില്‍ യുഎന്‍ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍. അല്‍ഖാഇദയുടെയും ഐഎസിന്റെയും യമനി ശാഖകള്‍ക്കെതിരേയുള്ള സൈനിക ദൗത്യത്തിനിടെ യുഎഇ പിന്തുണയുള്ള യമനി സൈന്യം സാധാരണക്കാരുടെ നേരെ കടുത്ത മനുഷ്യാവകാശലംഘനങ്ങള്‍ നടത്തിയെന്ന് അസോഷ്യേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സി കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തിരുന്നു.

RELATED STORIES

Share it
Top