യന്ത്രത്തില്‍ കൈ കുടുങ്ങി ജീവനക്കാരിക്ക് പരിക്ക്

കുന്നംകുളം: കുന്നംകുളം നഗരസഭ ട്രഞ്ചിഗ് ഗ്രൌണ്ടില്‍ യന്ത്രത്തില്‍ കൈ കുടുങ്ങി ജീവനക്കാരിക്ക് പരിക്ക്. കുറുക്കന്‍പ്പാറ മണിയന്ത്ര വീട്ടില്‍ സുബ്രമണ്യന്‍ ഭാര്യ ഷീബ (39) ക്കാണ് പരിക്കേറ്റത്.
വൈകീട്ട് 3.30 യോടെയാണ് സംഭവം. പട്ടണങ്ങളിലെ വിവിധയിടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഇവെടെത്തിച്ചാണ് സംസ്‌ക്കരിക്കുന്നത്. ഇതിന്റെ ഭാഗമായി മാലിന്യം യന്ത്രത്തിലേക്ക് മാറ്റുമ്പോഴായിരുന്നു അപകടം.
അപകടത്തെ തുടര്‍ന്ന്! താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ഇവരെ എക്‌സ്‌റേ സംവിധാനം തകരാരിലായെന്നു പറഞ്ഞ് അധികൃതര്‍ തിരിച്ച്ചയച്ചതായി ആരോപണമുണ്ട്. പിന്നീടാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷീബക്ക്  അടിയന്തര ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

RELATED STORIES

Share it
Top