യന്ത്രതകരാര്‍; സൗദി എയര്‍ലൈന്‍സ് അടിയന്തിയമായി ജിദ്ദ എയര്‍പോര്‍ട്ടില്‍ ഇറക്കിജിദ്ദ:  സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ മദീനയില്‍നിന്നും ദാക്കയിലേക്കുള്ള 3818 വിമാനം  ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. രാത്രിയിലായിരുന്നു സംഭവം. 151 യാതക്കാരുമായുള്ള വിമാനത്തിന്റെ മുന്‍ഭാഗത്തെ വീല്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്നാണ് അടിയന്തിരമായി ജിദ്ദ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. എന്നാല്‍ വിമാനത്തിലെ യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും അപകടം സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും അധികൃതര്‍ അറിയിച്ചു. രണ്ട് തവണ വിമാനം ലാന്റ് ചെയ്യാന്‍ പൈലറ്റ് ശ്രമം നടത്തിയെങ്കിലും പരാചയപ്പെട്ടു. മൂന്നാം തവണ നടത്തിയ ശ്രമത്തില്‍ വിമാനം ലാന്റ് ചെയ്യുകയും വിമാനത്തിന്റെ ചക്രത്തിന് തീപിടിക്കുകയും ചെയ്തു.

RELATED STORIES

Share it
Top