യന്ത്രം നിലച്ച് ഒഴുകിയ യാത്രാബോട്ട് കോസ്റ്റല്‍ പോലിസ് രക്ഷപ്പെടുത്തി

മട്ടാഞ്ചേരി: കൊച്ചി കായലില്‍ യന്ത്രം നിലച്ച് യാത്രാ ബോട്ട് ഒഴുകി നടന്നത് പരിഭ്രാന്തിക്കിടയാക്കി. അപകടം പതിയിരിക്കുന്ന താജ് മലബാറിന് സമീപത്തെ ഡഫറിന്‍ പോയിന്റിലാണ് ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ട് ഒഴുകിയത്.
ഇന്നലെ ഉച്ചയോടെ ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബോട്ട് ഇടക്ക് വച്ച് യന്ത്ര തകരാറുണ്ടായതിനെ തുടര്‍ന്ന് ഒഴുകി നടക്കുകയായിരുന്നു.
ജലഗതാഗത വകുപ്പിന്റെ സ്റ്റീല്‍ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഉച്ച സമയമായതിനാല്‍ അഞ്ചോളംപേര്‍ മാത്രമാണ് യാത്രക്കാരായി ബോട്ടില്‍ ഉണ്ടായിരുന്നത്.
ബോട്ട് ഒഴുകി നടന്നതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. ഫോര്‍ട്ട്‌കൊച്ചി കോസ്റ്റല്‍ പോലിസ് എസ്‌ഐ തോമസ് മോര്‍ഗന്റെ നേതൃത്വത്തില്‍ എത്തിയ സംഘം ബോട്ട് രക്ഷപ്പെടുത്തി കരയില്‍ എത്തിക്കുകയായിരുന്നു.
ജലഗതാഗത വകുപ്പിന്റെ പല ബോട്ടുകളും യന്ത്രം നിലച്ച് ഒഴുകി നടക്കുന്നത് പതിവാണ്.

RELATED STORIES

Share it
Top