യഥാര്‍ഥ പ്രതിയെ പിടിച്ചില്ലെങ്കില്‍ കൂട്ട ആത്മഹത്യയെന്ന് അഭിമന്യുവിന്റെ പിതാവ്

രാജാക്കാട്: മകന്റെ കൊലയാളികളെ 10 ദിവസത്തിനുള്ളില്‍ പിടികൂടിയില്ലെങ്കില്‍ തങ്ങള്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്യുമെന്ന് അഭിമന്യുവിന്റെ പിതാവ് മനോഹരന്‍. വീട്ടിലെത്തിയ മഹാരാജാസ് കോളജ് പ്രിന്‍സിപ്പലടക്കമുള്ള അധ്യാപകരോട് സംസാരിക്കുന്നതിനിടയിലായിരുന്നു മനോഹരന്റെ പ്രതികരണം. മകന്റെ വേര്‍പാട് ഇനിയും വിശ്വസിക്കാന്‍ കഴിയാത്ത മനോഹരന്‍ അധ്യാപകരെ കണ്ടപ്പോള്‍ വികാരനിര്‍ഭരനായി. തുടര്‍ന്ന്, അഭിമന്യുവിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുന്നതിനിടയിലാണ് 10 ദിവസത്തിനുള്ളില്‍ യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ താനും കുടുംബവും ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞത്. അഭിമന്യുവിന്റെ വീട്ടിലെത്തിയ കോളജ് അധികൃതര്‍ അഞ്ചുലക്ഷത്തോളം രൂപ മനോഹരനു കൈമാറി.

RELATED STORIES

Share it
Top