യഥാര്‍ഥ പ്രതിയെ കേസില്‍നിന്ന് ഒഴിവാക്കിയതായി പരാതി

എടക്കര: തൃശ്ശൂരില്‍ നിന്നു ബത്തേരിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിലെ ഡ്രൈവറെ മര്‍ദിച്ച കേസില്‍ യഥാര്‍ഥ പ്രതിയെ ഒഴിവാക്കിയതായി പരാതി.
പ്രതികളെ കുറിച്ച് വ്യക്തമായ സൂചന പോലിസിന് ലഭിച്ചിട്ടും ബസ്സില്‍ കയറി ഡ്രൈവറെ മര്‍ദ്ദിച്ചയാളെ കേസില്‍ നിന്നു ഒഴിവാക്കിയെന്നാണ് ആക്ഷേപം.
സംഭവത്തില്‍ വഴിക്കടവ് സ്വദേശികളായ മൂന്നുപേരെ പ്രതി ചേര്‍ത്താണ് പോലിസ് കേസെടുത്തിട്ടുള്ളത്. ഇതില്‍ പ്രധാനപ്രതിയുടെ പേരില്‍ കേസില്ല. രാഷ്ട്രീയ ഇടപെടല്‍ മൂലമാണ് ഇയാളെ ഒഴിവാക്കിയതെന്നാണ് സൂചന.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടരയോടെ നാടുകാണി ചുരത്തിലെ ജാറത്തിന് സമീപമാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് മര്‍ദനമേറ്റത്.
സുല്‍ത്താന്‍ ബത്തേരി കോളേരി സ്വദേശി വിനുവിനാണ്(40) മര്‍ദനമേറ്റത്. അക്രമത്തിനുശേഷം സംഘം രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അസി.ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ സുരേഷ് നല്‍കിയ പരാതിയിലാണ് വഴിക്കടവ് പോലിസ് കേസെടുത്തത്.

RELATED STORIES

Share it
Top